ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

ആധുനിക ലോകത്തിൽ എല്ലാ സമയത്തും ഉയർന്നു കേൾക്കുന്ന ഒരു ശബ്ദമാണ് പരിസ്ഥിതി സംരക്ഷണം. ഐക്യരാഷ്ട്രസംഘടന പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുന്നതിനു വേണ്ടി 1972 മുതൽ എല്ലാ വർഷവും ജൂൺ മാസം അഞ്ചാം തീയതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എന്നാൽ നമ്മളാകട്ടെ മറ്റു ഓർമ്മ ദിനങ്ങളെപ്പോലെ തന്നെ വർഷത്തിൽ ഒരു ദിവസം മാത്രം അതും ഏതാനും നിമിഷങ്ങൾ മാത്രം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നു.ഇത്തരം പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണവുമായി യാതൊരു ബന്ധവുമില്ല.നാൾക്കുനാൾ അതീവ ഗുരുതരാവസ്ഥയിൽ മലീന സമായി കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയെപൂർവ്വസ്ഥിതിലേക്ക് കൊണ്ടുവരേണ്ടത് നമ്മുടെ ഓരോരുത്തരടയും കടമയാണ്.അതുകൊണ്ട് തന്നെ ദിനചര്യ എന്നോളം നമ്മള്ളുടെ ഓരോപ്രവർത്തിയും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടതായിരിക്കണം. ശുദ്ധവായു, ശുദ്ധജലം എന്നിവ ജീവൻ്റെ നിലനിൽപ്പിന് അത്യന്ത്യാ പേക്ഷിതമാണ്. അതു കൊണ്ട് തന്നെ സുന്ദരവും ആരോഗ്യ പരവുമായ ഒരു പ്രകൃതിയെ സംരക്ഷിച്ച് മുന്നോട്ടു കൊണ്ടു പോകണ്ടത് പ്രകൃതിയെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്ന മനുഷ്യവർഗ്ഗത്തിൻ്റെ കടമയാണ് .ഇതു മനസ്സിലാക്കി മനുഷൻ പ്രവർത്തിച്ചാൽ മാത്രമേ പ്രകൃതിയുടെ ശക്തമായ തിരിച്ചടികളിൽ നിന്ന്, ഉരുൾപൊട്ടൽ, പ്രളയം മഹാമരികൾ എന്നിവയിൽ നിന്ന് രക്ഷനേടാൻ കഴിയുകയുള്ളൂ. പ്രകൃതിയ്ക്ക് നമ്മൾ കൊടുക്കുന്നതിൻ്റെ നൂറിരട്ടിനമ്മുക്ക് തിരിച്ചു തരും. പുരാതനമനുഷ്യ കുലം പ്രകൃതിയോടൊട്ടി ചേർന്ന് ജീവിച്ചിരുന്നതുപ്പോലെ ആധുനിക മനുഷ്യകുലവും പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിച്ചാൽ മാത്രമേ പ്രകൃതിയിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് എല്ലാം ലഭിക്കുകയുള്ളൂ. പ്രകൃതിയ്ക്ക് ഇണങ്ങിയ കൃഷികൾ ,നിർമ്മാണ പ്രവർത്തികൾഎന്നിവ മാത്രംപരിപാലിച്ച് മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് ഇതിനു വേണ്ടി നമ്മുക്ക് ചെയ്യാൻ ഉള്ളത്.താത്കാലിക ലാഭേഛയോടു കൂടി പ്രകൃതിയെ കീറി മുറിക്കുന്ന മനുഷ്യൻ്റെ സ്വഭാവമാണ് പരിസ്ഥിയെ ഇത്രയും തകരാറിലാക്കുന്നത്. വിശുദ്ധ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചതുപോലെ ഓരോ മനുഷ്യരും അവരവരുടെ ശരീരത്തെ സ്നേഹിക്കുന്നതുപ്പോലെ പ്രകൃതിയിലെ ഓരോ വിഭാഗത്തെയും സ്നേഹിക്കണം. ഞാനും എൻ്റെ കൂട്ടാളികളും മാത്രം മതി എന്ന മനുഷ്യൻ്റെ വിചാരം പ്രകൃതിയെ ഉൻമൂലനാശത്തിലേക്ക് വഴിതെളിക്കുന്നു. പ്രകൃതിയെ നശിപ്പിച്ചതിനുളള ശിക്ഷ ആധുനിക ലോകത്തിലെ ഏറ്റവും വലിയ ഉപയോക്താവായ മനുഷ്യൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ്റെ ക്രൂരത ഏൽക്കാത്ത ഒരാവാസവ്യവസ്ഥയും ഇന്ന് പ്രകൃതിയില്ലില്ല. ഇത് മനുഷ്യൻ്റെ തന്നെ സർവ്വനാശത്തിലേക്ക് വഴിതെളിക്കുന്നു. "അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീഴും" എന്ന ചൊല്ല് അന്വർത്ഥമാകുന്ന രീതിയിലാണ് മനുഷ്യന് പ്രകൃതിയിൽ നിന്ന് കിട്ടി കൊണ്ടിരിക്കുന്നത്. മനുഷ്യനിലെ നിഷ്കളങ്കതയാണു പ്രകൃതിയുമായി അവനെ ബന്ധിക്കുന്ന ഘടകം. മഴവില്ലു കാണുമ്പോൾ, കടൽത്തിര കാണുമ്പോൾ, ഒരു കൊച്ചു കുഞ്ഞിനുണ്ടാകുന്ന ആഹ്ലാദം നമുക്ക് തോന്നുന്നുണ്ടോ? സ്വാർത്ഥത വളരുമ്പോൾ, കുരുട്ടു ബുദ്ധി ഏറുമ്പോൾ നമ്മിലെ നിഷ്കളങ്കത നഷ്ടമാകുന്നു. അപ്പോൾ മനുഷ്യൻ പ്രകൃതിയിൽ നിന്നു ഒരു ഒറ്റപ്പെടുന്നു.അങ്ങനെ മനുഷ്യൻ വികസനങ്ങളുടെ പേരിൽ പ്രകൃതി ചൂക്ഷണം ആരംഭിക്കുന്നു. പക്ഷെ ഇതെല്ലാം അവൻ തൻ്റെ മരണത്തിനാണ് വഴിയൊരുക്കുന്നത് എന്ന് മനസ്സിലാക്കുന്നില്ല. ഇത്തരം പ്രവർത്തകൾ ആരംഭിക്കുമ്പോൾ അവൻ ഒന്ന് ഓർകേണ്ടിരിക്കുന്നു .പ്രകൃതി നമ്മുക്കുവേണ്ടി എത്രമാത്രം സഹിക്കുന്നു .ഒരു വൃക്ഷത്തെ നോക്കുക ,അത് ഫലം തരുന്നു, തണൽ തരുന്നു കുളിർമ്മ പകരുന്നു. അതിനെ വെട്ടിയാലും വെട്ടുന്നവനും തണൽ വിരിക്കുന്നു നദിയാകട്ടെ മനുഷ്യരുടെ അഴുക്കു മുഴുവൻ സ്വീകരിക്കുമ്പോഴും അവർക്ക് ശുദ്ധജലം നൽകാൻ വെമ്പുന്നു. ഇങ്ങനെ പ്രകൃതിയിലെ ഏതു വസ്തുവിനെ തെരഞ്ഞെടുത്താലും ഈ ത്യാഗം നാം കാണുന്നു .മൃഗങ്ങളിൽ പോലും ഈ ത്യാഗം പ്രകടനമാണ് .പക്ഷെ മനുഷ്യർ മാത്രം പ്രകൃതിയെ ഉപദ്രവിക്കുന്നു. മനുഷ്യൻ പഠിക്കേണ്ടത് ക്രൂരതയല്ല മറിച്ച് പ്രകൃതി നമ്മുക്കായി പകർന്നു തരുന്ന ജീവിത പാഠങ്ങളാണ്. അതിലൂടെ പ്രകൃതിസംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാക്കാം. അങ്ങനെ മനുഷ്യൻ തന്നെ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാം. അതിലൂടെ മനുഷ്യനും പ്രകൃതിയും ഒന്നാകട്ടെ എന്ന യുഎൻ്റെ ആഹ്വാനം നമ്മുക്ക് ജീവിതത്തിൽ ചെലുത്താം.

അമല മാത്യു
9 C ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം