ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


സയൻസ് പരീക്ഷ കഴിഞ്ഞ് ഒരു ദിവസത്തെ വിശ്രമത്തിനു ശേഷമാണ് കണക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയത്. പഠിച്ചിട്ടും തീരാതെ വന്നപ്പോൾ കണക്ക് പരീക്ഷ ഇല്ലാതിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി. അങ്ങിനെയിരിക്കെയാണ് കൊറോണയെന്ന മഹാമാരിയെക്കുറിച്ച് TV ചാനലിൽ ഗൗരവമായി ആരോഗ്യ മന്ത്രി ചർച്ച ചെയ്യുന്നത് കണ്ടത്. കുറച്ചു നാളുകൾക്ക് മുൻപ് ചൈനയിൽ സർവ്വനാശം വിതച്ചിരുന്നെങ്കിലും നമ്മുടെ നാട്ടിലേക്ക് ഇത്ര പെട്ടന്ന് ഈ മഹാമാരി എത്തുമെന്ന് വിചാരിച്ചിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് കർഫ്യൂ വരികയും എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്നുള്ള ശക്തമായ തീരുമാനം വരുകയും ചെയ്തത്. കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും പിന്നീട് കൂട്ടുകാരെ പിരിഞ്ഞിരിക്കുന്നതിൽ വിഷമവും തോന്നി. അതോടൊപ്പം അനുദിനം വർദ്ധിച്ചു വരുന്ന മരണങ്ങളും കൊറോണ മൂലം രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ചർച്ചകളിലൂടെ കേട്ടപ്പോൾ വിദ്യാർത്ഥിയായ എനിക്കും വിഷമം ഉണ്ടായെങ്കിലും ഈ ലോക് ഡൗൺ അവധി ദിവസങ്ങളെ സമയനഷ്ടമായി കണക്കാക്കാതെ പല കാര്യങ്ങൾക്കായി വിനിയോഗിക്കാൻ തീരുമാനിച്ചു. ആധുനിക സാങ്കേതിക വിദ്യയോടൊപ്പം ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുവാൻ ഞാനും എന്റെ ചേട്ടനും യൂ ടുബിൽ 'രമേഷ് വോയ്സ് ' പതിവാക്കി. ഇതോടൊപ്പം പുസ്തക വായനയും തുടർന്നു. ദസ്തേ വിസ്കിയുടെ 'കുറ്റവും ശിക്ഷയും ' ചേതൻ ഭഗതിന്റെ 'My half girl friend ' എന്നിവ വായിച്ചു .പിന്നെ ഖുറാൻ വായനയും ആരംഭിക്കുകയും ചെയ്തു. കുടുംബത്തിന്റെ ഊഷ്മളത വർദ്ധിപ്പിക്കുവാനും കെട്ടുറപ്പ് ദൃഢമാക്കാനും മിക്ക ദിവസവും രാത്രി ടെറസിൽ ഞങ്ങൾ വിവിധ തരം കളികളിൽ ഏർപ്പെട്ടു.അതിനു ശേഷം പരസ്പരം ഓരോ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു., അച്ഛൻ ഞങ്ങൾക്ക് പല അനുഭവകഥകളും പറഞ്ഞു തന്നു.ഞാനും അമ്മയും കൂടി പച്ചക്കറി കൃഷി തുടങ്ങി.... പയർ, ചീര, വഴുതന, വെണ്ട, പാവയ്ക്ക, വേപ്പ്, മുളക്, കുമ്പളം എന്നിവ നട്ടുപിടിപ്പിച്ചു - വിവിധ പൂക്കൾ റോസ്, അരളി, ഡാലിയ, ഉണ്ടമല്ലി തുടങ്ങിയവ ഉൾപ്പടുന്ന മനോഹരമായ ഒരു പൂന്തോട്ടവും ഉണ്ടാക്കി രാവിലേയും വൈകുന്നേരവും അവ നനച്ചു സംരംക്ഷിച്ചു.. അതിനു ശേഷം കുറച്ചു സമയം ടി വി കാണും. പിന്നീട്ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കും.എല്ലാ ദിവസവും വൈകിയാണ് ഉറങ്ങുന്നതും ഉണരുന്നതും. 'ചില ദിവസങ്ങളിൽ അടുക്കളയിൽ അമ്മയെ സഹായിക്കുകയും, പാചകത്തിൽ എന്റെതായ പരീക്ഷണങ്ങൾ കൊണ്ടുവരികയും ചെയ്തു. എത്രയും വേഗം കൊറോണക്കാലം കഴിഞ്ഞു പോകട്ടെയെന്ന പ്രാർത്ഥനയിൽ മുഴുകി നല്ലൊരു പുലരിക്കായ് ഞാൻ കാത്തിരിക്കുന്നു

Anagha M.B
8A ജി.കെ.വി.എച്ച്.എസ്.എസ്.എറിയാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം