രാക്ഷസവള്ളി
വള്ളിച്ചെടി പോൽ പടരും കൊറോണ
മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരും കോറോണ
ഒറ്റക്കെട്ടായി മുന്നേറാം നമുക്ക്
വ്യാജവാർത്തകൾ വിശ്വസിക്കരുത് കൂട്ടരേ
ലോകത്തെല്ലായിടവും വിഴുങ്ങുന്ന രാക്ഷസ കൊറോണയെ തുരത്താം
സർക്കാർ നമുക്ക് തരുന്ന നിർദ്ദേശങ്ങൾ പാലിക്കാം
ആളുകൾ കൂടിയ സ്ഥലങ്ങളിൽ പോകരുത് കൂട്ടരേ.....
വീട്ടിൽ തന്നെ ഇരിക്കാം നമുക്ക്
കൈകൾ വൃത്തിയാക്കിടാം നമുക്ക്
ഇതെല്ലാം അനുസരിച്ചിടുമെങ്കിൽ
കൊറോണ രോഗത്തിൽ നിന്നും മുക്തി നേടാം