Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് വ്യാപനവും ഇന്ത്യൻമലിനീകരണവും
ലോകം മുഴുവൻ കോവിഡ് 19 ന് പിന്നാലെ പരക്കം പായുകയാണ്. എന്നാൽ, ഇതിനെ അതിജീവിക്കുന്ന തെങ്ങനെ?കോവിഡ് 19 കേവലം ഒരു വൈറസ് മാത്രമല്ല, ഈ ഭൂമിയെ മുഴുവൻ നശിപ്പിക്കാൻ ഉള്ള കഴിവ് അതിനുണ്ട്. അതുകൊണ്ട് തന്നെയാകണം ഐക്യരാഷ്ട്രസംഘടന കോവിഡ് 19 നെ "മഹാമാരി "എന്ന് വിശേഷിപ്പിക്കുന്നത്. പണത്തിനും പ്രശസ്തിക്കും മതത്തിനും പിന്നാലെ പാഞ്ഞ് പണത്തിനും പ്രശസ്തിക്കും മതത്തിനും പിന്നാലെ പാഞ്ഞമനുഷ്യൻ, ഇന്ന് അവർക്ക് എന്താണ് സംഭവിച്ചത്? പണവുമില്ല പ്രശസ്തിയും ഇല്ല മതവും ഇല്ല." ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്യങ്ങൾ ഏറ്റവും അർത്ഥവത്താകുന്നത് ഇന്ന് ആണ്. അതിനുദാഹരണമാണ് പല രാജ്യങ്ങളിലും പല മതവിഭാഗത്തിൽ പെട്ടവരും ഒരേ കുഴിമാടത്തിൽ തന്നെ അന്തിയുറങ്ങുന്നത്. ഒരുകാലത്ത് തങ്ങൾ നേടിയതൊന്നും ഒന്നും അല്ല എന്ന് കാലം അവരെ പഠിപ്പിച്ചു. പ്രകൃതിയും മനുഷ്യനും ഒന്നായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നോ? മനുഷ്യൻ അതിൽ നിന്നൊക്കെ ഒരുപാട് വ്യതിചലിച്ച് ഇരിക്കുന്നു. തൽഫലമായി അവൻ തന്റെ ജീവനും ജീവിതവും ആയ പ്രകൃതിയെ ക്രൂരമായി നശിപ്പിക്കാൻ തുടങ്ങി. ഒരുപക്ഷേ അതിന്റെ തിരിച്ചടി ആയിരിക്കാ കോവിഡും അതിന്റെ വ്യാപനവും. സ്വാതന്ത്ര്യാനന്തരം ഇന്ത്യ പല വികസനങ്ങൾ ക്കും സാക്ഷിയായി. രാജ്യത്തിന്റെ പുരോഗമന ത്തിനും സമൃദ്ധിക്കും ആയി ഇന്ത്യ പല നിലപാടുകളും സ്വീകരിച്ചു. തൽഫലമായി പ്രകൃതിയെ പരിഗണിക്കാതെയുള്ള വികസനവും ഇവിടെ സാധ്യമായി. പലതരത്തിലുള്ള വ്യവസായശാലകൾ ഉടലെടുത്തു. മനുഷ്യജീവിതം ഉന്നത തലങ്ങളിലേക്ക് വ്യാപിച്ചു. ജീവിത സാഹചര്യങ്ങൾ മാറി.വാഹനങ്ങളുടെ ഉപയോഗവും ഉപഭോഗ സംസ്കൃതിയും സമൂഹത്തിൽ ഉടലെടുത്തു. കാർഷിക രാജ്യമായിരുന്ന ഇന്ത്യ വ്യാവസായിക രാജ്യമായി പരിവേഷ പെട്ടു. ഈ മാറ്റത്തിൽ പ്രകൃതിക്ക് കേവലം ഒരു നോക്കുകുത്തിയായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. നീലമേഘ ങ്ങളുടെയും പൂക്കളുടെയും പുഴകളുടെയും നാട് ആയിരുന്ന ഇന്ത്യയുടെ ചിത്രം പതിയെ മാറാൻ തുടങ്ങി. ഈ സാഹചര്യത്തിൽ തന്നെ മലിനീകരണം എന്ന മഹാവിപത്ത് ഇന്ത്യയെ വിഴുങ്ങാൻ തുടങ്ങിയിരുന്നു. സംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും പല നഗരങ്ങളും ഇന്ന് മാലിന്യത്തിന്റെ ഉറവിടമായി മാറി. ആവശ്യത്തിലധികം പുഴകളും നദികളും ഉണ്ടായിരുന്നിട്ടും രൂക്ഷമായ കുടിവെള്ളക്ഷാമം ആണ് ഇവിടുത്തെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്നത്. ഇതിന്റെ കാരണക്കാർ ആരാണ്? വേറാരുമല്ല, നമ്മൾ തന്നെ. വീടുകളിലെയും ഫാക്ടറികളിലെയും മാലിന്യങ്ങൾ നദികളിലേക്ക് ഉപേക്ഷിച്ച് മനുഷ്യർ ജലത്തെ മലിനമാക്കി. അക്കരപ്പച്ച തേടി പോകുന്ന മനുഷ്യർ തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പരിസ്ഥിതിയെ ഇരയാക്കി. ജീവജാലങ്ങൾ പോലും ആ സ്വാർത്ഥതയ്ക്ക് മുന്നിൽ മുട്ടുകുത്തി. പൊതുഗതാഗത സംവിധാനം ഉണ്ടായിട്ടുപോലും അവൻ തന്റെ ആഡംബരത്തിനും പ്രൗഢി ക്കും വേണ്ടി വാഹനങ്ങളുടെ എണ്ണം കൂട്ടി. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ദോഷങ്ങളെ പറ്റി അവൻ ചിന്തിച്ചില്ല. വ്യവസായ പുരോഗതിക്ക് വേണ്ടി മനുഷ്യർ നിർമ്മിച്ച വ്യവസായശാലകളിൽ നിന്നുള്ള വിഷപ്പുക പ്രകൃതിയെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നു എന്ന് അവർ ചിന്തിച്ചില്ല. പ്ലാസ്റ്റിക്കുകളുടെ അമിത ഉപയോഗവും സംസ്ക്കരണവും എല്ലാം ഇന്ത്യയെ വായു മലിനീകരണ ത്തിലേക്ക്കൊണ്ടെത്തിച്ചു. മനുഷ്യത്വത്തിന് യാതൊരു വിലയും കൊടുക്കാത്ത മനുഷ്യർ ഇന്ന് കോവിഡ് രോഗശാന്തിക്ക് വേണ്ടി ആശുപത്രികൾ കയറി ഇറങ്ങുന്നു, ഉറ്റവരെ പോലും കാണാൻ കഴിയാതെ അവർ ആശുപത്രികളിൽ 14 ദിവസത്തെ ക്വാറന്റൈനിൽ തന്റെ ജീവിതം കഴിച്ചുകൂട്ടുന്നു. ഇപ്പോൾ മനുഷ്യന് മനുഷ്യനെ അറിയാം, മറ്റുള്ളവരുടെ സാഹചര്യം അറിയാം, പ്രകൃതിയെ അറിയാം. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ തന്നെ വാഹനങ്ങളോ ഫാക്ടറികലോ ഇന്ന് പ്രവർത്തിക്കുന്നില്ല. ഇതിന്റെ ഫലങ്ങൾ നമുക്ക് കാണാനും സാധിക്കുന്നു. ഇന്ത്യയിൽ മലിനീകരണത്തിന്റെ തോത് കുറഞ്ഞു വരുന്നു. എന്തൊക്കെ ചെയ്താലും മലിനീകരണത്തെ നിയന്ത്രിക്കാൻ കഴിയില്ല എന്ന ഗവേഷകരുടെ വാക്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട് ഇന്ത്യൻ വായു ഇന്ന് ശുദ്ധം ആയിരിക്കുന്നു. കോവിഡ് ഒരു മഹാവിപത്താണ്. അത് ഒരുപാട് മനുഷ്യരേ കൊന്നൊടുക്കി, ഒരുപാട് പേരുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുത്തി, എന്നാൽ പോലും ഇന്ത്യയുടെ വായു മലിനീകരണത്തെ നിയന്ത്രിക്കാൻ കോവിഡിന് സാധിച്ചു . കോവിഡ് എന്ന് ഇരുട്ട് എത്രയും വേഗം മാഞ്ഞുപോകട്ടെ, വരുംദിനങ്ങളിൽ മലിനീകരണം പോലുള്ള പ്രകൃതി നേരിടുന്ന അപകടങ്ങളും മാഞ്ഞുപോകട്ടെ, എന്ന പ്രാർത്ഥനയോടുകൂടി നമുക്ക് മലിനീകരണ ത്തോടും കോവിഡ് എന്ന മഹാമാരി യോടും എതിർത്ത് നിൽക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|