ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ ശുചിത്വ ശീലം വിദ്യാർത്ഥികളിൽ
- [[ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ ശുചിത്വ ശീലം വിദ്യാർത്ഥികളിൽ/ശുചിത്വ ശീലം വിദ്യാർത്ഥികളിൽ| ശുചിത്വ ശീലം വിദ്യാർത്ഥികളിൽ]]
ശുചിത്വ ശീലം വിദ്യാർത്ഥികളിൽ
ശുചിത്വ ശീലം വിദ്യാർത്ഥികളിൽ നാം ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത പാലിക്കേണ്ട ഒന്നാണ് വ്യക്തി ശുചിത്വം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നുവരുന്ന വഴികളിലും, വായുവിലും, നാം കുടിക്കുന്ന ജലത്തിലും മാലിന്യങ്ങളാണ്. അത് അറിഞ്ഞോ അറിയാതയോ അത് ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക് അടിമപ്പെട്ട് ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയിലാണ് ആധുനിക ജനങ്ങൾക്കുള്ളത്. ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകണമെങ്കിൽ ചെറുപ്പം മുതൽക്കേ കുട്ടികൾ വ്യക്തി ശുചിത്വത്തെ പറ്റി ബോധവാന്മാർ ആയിരിക്കണം "ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ളകാലം" എന്നാണല്ലോ ചൊല്ല് തന്നെ അതുകൊണ്ട് ചെറുപ്പം മുതലേ ശുചിത്വ ശീലമുള്ളവരായിരിക്കണം ദിവസവും രാവിലെയും വൈകും നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, മുടി മുറിക്കുക, ദിവസവും പല്ല് തേയ്ച്ചു വൃത്തിയാക്കുക, ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ വൃത്തിയാക്കുക വീടും പരിസരവും അടിച്ചുവാരി വൃത്തിയായി സൂക്ഷിക്കുക, അലക്കി വൃത്തിയാക്കി അയൺ ചെയ്യ്ത വസ്ത്രം ധരിക്കുക പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക. അനാവശ്യമായി വളന്നു പടരുന്ന കാടുകൾ വെട്ടി വൃത്തിയാക്കി പരിസര ശുചീകരണം നടത്താവുന്നതാണ്. വ്യക്തി ശുചിത്വത്തിലൂടെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാകാം.........🙏
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം