എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
ഓരോ വ്യക്തിയുടെയും ശുചിത്വ പൂർണമായ നിലയാണ് അവരുടെ വ്യക്തി ശുചിത്വം എന്നത് .അത് ഇല്ലെങ്കിൽ രോഗങ്ങൾ പിടിപെടുന്നത് മൂലം അതിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയാതെ പോകുന്നു. നമ്മുടെ നാട്ടിൽ പരിസരം വൃത്തികേടാക്കിയാൽ ശിക്ഷയില്ല .അതേസമയം പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയാൽ പോലും വലിയ ശിക്ഷകൾ ലഭിക്കും. ജനങ്ങളിൽ ശുചിത്വബോധവും അതോടൊപ്പംതന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത് .നാടിൻ്റെ ശുചിത്വംഓരോ പൗരൻ്റെയും ചുമതലയായി കരുതണം. വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യമുള്ള ആശുപത്രികളുടെ ശോചനീയാവസ്ഥ നാമെല്ലാം കാണാറുള്ളതാണ് . ഇതിനു കാരണക്കാർ നമ്മൾ തന്നെയാണ്. ആദ്യം ശുചിത്വബോധം ഉണ്ടാവുക തുടർന്ന് ശുചീകരണം നടത്തുക ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനാവുക. വീട്ടിലും വിദ്യാലയത്തിലും നാം ഇതു ശീലിക്കുക. സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക .പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കുക .അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താൻ കഴിയും. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും. വിദ്യാർഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ് .അതിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യശീലങ്ങൾ. വ്യക്തിശുചിത്വം പരിസര ശുചിത്വം എന്നിവ പാലിക്കുക എന്നതാണ് ആരോഗ്യം കൈവരിക്കാൻ പറ്റിയ മാർഗം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം