കൊറോണ,,കൊറോണ,

നിപ്പയും, പ്രളയവും,ഓഖിയും,മുത്തമിട്ടേറെ ജീവൻകവർന്നപ്പോൾ
പകച്ചുപോയ് കേരളം,
എങ്കിലും തെല്ലും തളർന്നില്ല,തകർന്നില്ല,കേരളം
കയ്യും മെയ്യും മറന്നവർ
പരസ്പരം നെഞ്ചോട് ചേർത്ത് സാന്ത്വനമേകി,
ഇന്നിപ്പോൾ പടികടന്നെത്തുന്നു കൊറോണ പ്രാന്തൻ,
പരസ്പരം നോക്കുവാൻ പോലുമേ പേടിയാണെല്ലാർക്കും,
ചുറ്റിലും രൂക്ഷമായ് മരണം മണക്കുന്നു, തോളോട് തോൾ ചേർന്ന് നടന്നവരെല്ലാം
ഓടി മറയുന്നു കാണുന്ന മാത്രയിൽ,
അതിലോലമെത്തുന്ന മാരുതൻ പോലും
കൊഞ്ചി കുണുങ്ങി മിണ്ടി ചൊല്ലുന്നു
കോവിഡ് പ്രാന്തൻ മൂക്ക് കയറിട്ട്,
ഒരിക്കൽ ചങ്ങല തീർത്തും
കൊറോണയിൽ മുഴുവൻ ചങ്ങല വെടിഞ്ഞും
മാലോകരെയെല്ലാം വീട്ടിലിരുത്തി...
തിടുക്കമില്ലാർക്കും, നെട്ടോട്ടമില്ല,
ഉറങ്ങാനു,മുണ്ണാനു, മുണരാനും
സ്വാതന്ത്ര്യമേറെ നൽകി.
 


അലൻ വില്യം
10ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത