എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ ഉണർവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉണർവ്

കരുത്തേകാം കാവലാകാം
കരുണയോടെ കരം പിടിക്കാം
കൈ കഴുകാം കരുത്താകാം
കരുതലോടെ നേരിടാം
           

അടുക്കാനായ് അകന്നീടാം
അതിജീവനത്തിന് അടച്ചിടാം
ആധി വേണ്ട ആശയോടെ
അജ്ഞലിയേകാം അലിവിന്റെ സേവകർക്ക്


നമിച്ചീടാം നന്ദിയേകാം
നന്മയുടെ മാലാഖമാർക്ക്
കൈകൂപ്പാം കരുത്തേകാം
കാക്കിയണിഞ്ഞ കനിവുകൾക്ക്



മലരേകാം മതിപ്പോടെ
മുന്നിൽ നിന്ന് നയിച്ചവർക്ക്
ഒരുമയോടെ ഒത്തുചേർന്ന്
ഒന്നായ് നീങ്ങിടാം......
 

അദിതി .എസ്
6A എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത