കരുത്തേകാം കാവലാകാം
കരുണയോടെ കരം പിടിക്കാം
കൈ കഴുകാം കരുത്താകാം
കരുതലോടെ നേരിടാം
അടുക്കാനായ് അകന്നീടാം
അതിജീവനത്തിന് അടച്ചിടാം
ആധി വേണ്ട ആശയോടെ
അജ്ഞലിയേകാം അലിവിന്റെ സേവകർക്ക്
നമിച്ചീടാം നന്ദിയേകാം
നന്മയുടെ മാലാഖമാർക്ക്
കൈകൂപ്പാം കരുത്തേകാം
കാക്കിയണിഞ്ഞ കനിവുകൾക്ക്
മലരേകാം മതിപ്പോടെ
മുന്നിൽ നിന്ന് നയിച്ചവർക്ക്
ഒരുമയോടെ ഒത്തുചേർന്ന്
ഒന്നായ് നീങ്ങിടാം......