നല്ല ശീലങ്ങൾ


വൃത്തി വേണം മനുഷ്യന്
വരും മാരികളെ തുരത്തുവാൻ
കഴുകാം നമുക്ക് ഇരുകൈകളും വായയും
ഭക്ഷണത്തിന് മുന്പും ശേഷവും
കുളിക്കണം നാം ഇരുനേരവും
വൃത്തിയാക്കാം നമ്മുടെ വീടും ചുറ്റുപാടും
ആഴ്ചയിൽ ഒരു ദിനമെങ്കിലും
ശീലിക്കണം നാം ഈ ശീലങ്ങളൊക്കെ
നല്ല നാളേക്കായി
മാതൃകയാകാം നമുക്ക് ഈ നാടിന്
 

ഹമീദ സി
4 എ എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത