ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം/അക്ഷരവൃക്ഷം/രോഗപ്രതിരോധം-1

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നാം ഇന്ന് വലിയ ഒരു രോഗത്തിന് കീഴടങ്ങിയിരിക്കയാണ്. നമ്മുടെ ജില്ലയൊ സംസ്ഥാനമോ രാജ്യമോ അല്ല മറിച്ച് ഈ കൊറോണ വൈറസ് നമ്മുടെ ലോകരാഷ്ട്രങ്ങൾ ഒട്ടാകെ ഈ രോഗം പടർന്നു. നമുക്ക് ഇതിനെതിരായി ചെയ്യാൻ കഴിയുന്ന ഒരെയൊരു പ്രതിവിധി പ്രതിരോധം തന്നെയാണ്.. ഏറ്റവും പ്രാധാന്യമേറിയ കുറച്ച് മുൻ കരുതലുകൾ ചുവടെ. ഇടക്കിടെ സോപ്പോ അല്ലെങ്കിൽ സാനിറ്റെ സറുകളോ ഉപയോഗിച്ച് കൈ കഴുകുക. ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കുക, പുറത്തു പോകുമ്പോൾ മാസ്ക് അല്ലെങ്കിൽ തൂവാല ധരിക്കുക. കൈ കൊണ്ട് മൂക്കിലോ വായിലോ സ്പർശിക്കാതിരിക്കുക. തോർത്ത്, സോപ്പ് എന്നിവ മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിക്കുക. ഇതു പോലെയുള്ള മുൻകരുതലുകൾ എടുത്താൽ കഴിവതും രോഗത്തെ നമുക്ക് പ്രതിരോധിക്കാം. സർക്കാർ നിയമം പാലിക്കുക. നമ്മുടെ രാജ്യത്തിൻ്റെ കരുതൽ ഒന്നുകൊണ്ട് മാത്രമാണ് നാം ഇന്ന് സുരക്ഷിതരായി കഴിയുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എത്രയോ നല്ലത് നമ്മുടെ രാഷ്ട്രമാണ്. മുഖ്യമന്ത്രി പറഞ്ഞത് പോലെ സാമൂഹിക അകലം പാലിച്ച് മാനസിക ഒരുമയോടെ ഈ വൈറസിനെയും ശുചിത്വത്തിലൂടെ നമുക്ക് അതിജീവിക്കാം.


മാളവിക .എസ്
2B ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം