പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/അക്ഷരവൃക്ഷം/ഒരു തൈ കൂടി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തൈ കൂടി

ഇന്ന് ജൂൺ5.കിരൺ വലിയ സന്തോഷത്തിലാണ്. പരിസ്ഥിതി ദിനമായതുകൊണ്ട് മാത്രമല്ല ഇന്നവന്റെ ജന്മദിനംകൂടിയാണ്.ഒന്നാംക്ലാസിലെ കൂട്ടുക‍ാർക്കെല്ലാം മിഠായിയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകവൂം നൽകി.ജന്മദിനസമ്മാനമായി അഛൻ കൊടുത്ത റോസാച്ചെടിക്ക് വെളളമൊഴിച്ചു കൊടുക്കുമ്പോൾ മനസ്സ് നിറയെ സന്തോഷമായിരുന്നു. ചെറുപ്പം തൊട്ടേ മുത്തശ്ശനോടൊപ്പം കൃഷിപണികൾ ചെയ്യാൻ അവൻഇഷ്ടപ്പെട്ടിരുന്നു.പരിസ്ഥിതി ദിനത്തിന് ടീച്ചർ കൊടുത്ത തൈ, ഭക്ഷണംപോലുംകഴിക്കാതെ നടുമ്പോൾ മുത്തശ്ശൻ പറഞ്ഞത് ഇന്നും ഓർമമയിലുണ്ട് "ഇത് മാവിൻ തൈയാ"

                              ഇപ്പോൾ കിരൺ ഏഴാം ക്ലാസിലാണ്. പരിസ്ഥിതി ദിനത്തില്പ്രസംഗമത്സരത്തിന് കിട്ടിയ ഒന്നാം സമ്മാനവുമായി ആദ്യമെത്തിയത് ആ മാവിൻ്‍ ചുവട്ടിലേക്ക് തന്നെ.ഓരോ ജന്മദിനത്തിലും നട്ട തൈകൾ വളർന്ന് ചുറ്റിലും ഭംഗിയുളള ഒരു പുന്തോട്ടമായിട്ടുണ്ട്.  അടുക്കളത്തോട്ടത്തിലെ പുക്കൾക്കുചുറ്റും  പാറിക്കളിക്കുന്ന പൂമ്പാറ്റകൾ തന്നെ അഭിനന്ദിക്കുന്നതായി കിരണിന് തോന്നി. ഓർമ്മകളിലങ്ങനെ  മുങ്ങിനിൽക്കുമ്പോൾ ഉമ്മറത്തുനിന്നും മുത്തശ്ശൻ  വിളിച്ചു പറഞ്ഞു "അഭിനന്ദനങ്ങൾ"
ബേബി നഹ്റിൻ
7 C പിഎസ്എയുപി സ്കൂൾ.കീഴാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കഥ