നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
ശുചിത്വം നമ്മൾ ചെറുപ്പം മുതലേ പാലിച്ചു തുടങ്ങേണ്ടതാണ്. ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് രോഗത്തെ പ്രതിരോധിക്കാനാവൂ. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി   ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ച രോഗങ്ങൾ നമുക്ക് തടയാനാകും. അതിൽ പ്രധാനപ്പെട്ട ഒന്ന് കൂടെ കൂടെ ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ വൃത്തിയായി സോപ്പിട്ടു കഴുകുക.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക വായ, മൂക്ക് ,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക.ആളുകൾ തമ്മിൽ ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക . ആഴ്ചയിലൊരിക്കൽ നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലും അതുപോലെ രാത്രി ഭക്ഷണശേഷം ഉറങ്ങാൻ നേരത്തും പല്ല് തേക്കുക. നിത്യ കുളി ശീലമാക്കുക .വ്യത്തിയുള്ള വസ്ത്രം ധരിക്കുക. പരമാവധി മറ്റുള്ളവർ ഉപയോഗിച്ച വസ്തുക്കൾ വർജ്ജിക്കുക . പരിസര ശുചീകരണവും നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കുക. പൊതു സ്ഥലങ്ങളും റോഡുകളും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ ശ്രദ്ധിക്കുക. പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങളും ഉപയോഗശൂന്യ വസ്തുക്കളും വലിച്ചെറിയരുത്, മലമൂത്ര വിസർജ്ജനം നടത്താതിരിക്കുക. പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നത് ഒരു യജ്ഞമായി കരുതുക. വ്യക്തി ശുചിത്വത്തിലൂടെ നല്ല ആരോഗ്യമുള്ള വ്യക്തിയേയും പരിസര ശുചിത്വത്തിലൂടെ നല്ല ആരോഗ്യമുള്ള ജനതയേയും അതിലൂടെ നല്ല ആരോഗ്യവും, ശുചിത്വവും ഉള്ള രാഷ്ട്രത്തേയും കെട്ടിപ്പടുക്കാനാവും. ഇന്ന് അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ രാജ്യം ഇന്ത്യയും അതിലെ സംസ്ഥാനം കേരളവും. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കൂ മാറാവ്യാധിയെ തടയൂ....

രാഗേന്ദു എ .ആർ
8 A നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം