എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ കുട്ടിക്കുറുമ്പൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടിക്കുറുമ്പൻ കൊറോണ

കുറുമശ്ശേരി ഗ്രാമത്തിലെ ഒരു കൊച്ചു വീട്ടിലാണ് ദേവു താമസിക്കുന്നത് .കൊറോണ രോഗത്താൽ സ്കൂളെല്ലാം നേരത്തെയടച്ചു . ചൈന എന്ന രാജ്യത്തു നിന്ന് തുടങ്ങി ഓരോരോ രാജ്യങ്ങളിലായി കൊറോണ പടർന്നു പിടിച്ചു .അങ്ങനെ ദേവുവിന്റെ നാട്ടിലും കൊറോണ വൈറസ് എത്തി .കൊറോണ വൈറസിനെ ചെറുക്കാനുള്ള നെട്ടോട്ടമായി .ദേവു ആണെങ്കിൽ ഉത്സവത്തിനു പോകണം, കളിപ്പാട്ടം വാങ്ങേണമെന്നെല്ലാം പറയുമ്പോഴാണ് ലോക്ക് ഡൗൺ വാർത്ത വന്നത്.ഇത് മനസ്സാലാക്കിയ ദേവു കരച്ചിലോടുക്കരച്ചിൽ .പലതും പറഞ്ഞു അമ്മ ആശ്വസിപ്പിക്കാൻ നോക്കി .ഒരു രക്ഷയുമില്ല .കരഞ്ഞു ക്ഷീണിച്ച ദേവു ഉറങ്ങിപ്പോയി .

ദേവു :കോറോണേ കോറോണേ ,നീ എങ്ങോട്ടാ പോകുന്നത് ? കൊറോണ :എനിക്ക് ധാരാളം ജോലികളുണ്ട്. ദേവു :എന്തു ജോലിയാ ? കൊറോണ :ലോകത്തിലെ മനുഷ്യർക്ക് കൊറോണ രോഗം വരുത്തണം . ദേവു :അപ്പോ ഞാനൊരു മനുഷ്യനല്ലേ ? കൊറോണ :ആദ്യം നിനക്ക് കൊറോണ വരുത്തും .തുടർന്ന് മറ്റുമുള്ള മനുഷ്യർക്കും കൊറോണ വരുത്തും . ദേവു :എങ്ങനെ നീ വരുത്തും? ദേവു :എങ്ങനെ നീ വരുത്തും? കൊറോണ :കെട്ടിപ്പിടിക്കുമ്പോഴും ,കൈ കൊടുക്കുമ്പോഴും ,തുമ്മുമ്പോഴും ,ചുമക്കുമ്പോഴുമെല്ലാം ഞാൻ നിങ്ങൾക്ക്കൊറോണ രോഗം വരുത്തുന്നത് . ദേവു  : ആഹാ !നിന്നെ അങ്ങനെ ഞങ്ങൾ വളരാൻ അനുവദിക്കില്ല .ഞങ്ങൾ മാസ്കും ,സാനിറ്റയ്‌സറും ഉപയോഗിക്കും .ഞങ്ങൾ ഒരു മീറ്റർ അകലം പാലിച്ചു ഇടപഴകും .ഞങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കും . കൊറോണ :അയ്യോ !എന്നെ ഒന്നും ചെയ്യല്ലേ ,ഞാൻ ഒരു പാവമാണേ . ദേവു :അങ്ങനെ നീ വഴിക്ക് വാ, ഹാ !ഹ !ഹ !

ദേവു ഉറക്കത്തിൽ പൊട്ടിച്ചിരിക്കാൻ തുടങ്ങി .ഹായ് !ഹായ് !ഹായ് ! ഇതു കണ്ട'അമ്മ പേടിച്ചു പോയി "ഏയ്‌ എന്തു പറ്റി?നീ വല്ല സ്വപ്‌നം കണ്ടോ ?'അമ്മ ചോദിച്ചു .അതെ അമ്മെ, ഞാൻ കൊറോണ വൈറസു ഇല്ലാതാകുന്ന ഒരു സ്വപ്‌നം കണ്ടു .ഞാൻ ഏറെ സംന്തോഷിച്ചതാ ...എന്തൊരു കഷ്‌ടമായി !ദേവു പറഞ്ഞു .ഉം..കൊള്ളാം.നമുക്ക് സ്വപ്‌നത്തിൽ സന്തോഷിക്കാം . കൂട്ടുകാരേ ,നമ്മുക്ക് പുറത്തിറങ്ങാതെ വീട്ടിലിരിക്കാം .ശുചിത്വത്തോടെ ആരോഗ്യം സംരക്ഷിക്കാം .പരിഭ്രാന്തി ഇല്ലാതെ ജാഗ്രതയുള്ളവരായിരിക്കാം .

ദേവിക .എ .എസ് .
2 എ എൻ .എൽ .പി .എസ് .പൂവത്തുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ