ബന്ധനം


കൊറോണ എന്നൊരു മാരക വ്യാധി
നമ്മുടെ നാട്ടിലും വന്നു ഭവിച്ചു .

രാജ്യം മുഴുവൻ ലോക്ക് ഡൌൺ ആയി
ജനങ്ങളെല്ലാം വീട്ടിനകത്തിരിപ്പായി.

ഭൂമിതൻ അമ്മയോട് ചെയ്ത
ക്രൂരമാം പ്രവൃത്തികൾക്കിന്ന്

പകരം ചോദിക്കുന്നു നിന്നോട്
മനുഷ്യാ നിനക്കില്ല സ്വാതന്ത്ര്യം

സ്വാതന്ത്ര്യത്തിൻ മധുരം നുകർന്ന
നിൻെറ തേർവാഴ്ചയ്ക്കുത്തരമാണിത്

പക്ഷിമൃഗാദികളെ തടങ്കലിലടച്ച
മനുഷ്യാ നീയും അറിയുകയിപ്പോൾ

ബന്ധനം ബന്ധനം തന്നെയെന്നത്.
 

അമൃത് സുനിൽ
9 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത