ഭീകരമാം കൊറോണ വൈറസേ
നീ ഈ ഭൂമി വിട്ടു പോവുക
നീ കാരണം എത്രയെത്ര മരണങ്ങൾ
നീ കാരണം എത്രയെത്ര ദുരിതങ്ങൾ
സ്വന്ത ബന്ധങ്ങൾ അകന്നുപോയ്
സ്വപ്നങ്ങൾ എല്ലാം പൊലിഞ്ഞുപോയ്
കൂട്ടിലകപ്പെട്ട കിളിയെപ്പോൽ
മനുഷ്യരെല്ലാം വീട്ടിലായി
ദാരിദ്ര്യമെങ്ങും തെളിയുന്നു
സഹായത്തിനായ് നമ്മുടെ സർക്കാരും
കുറേ നല്ല മനുഷ്യരും
നമ്മളെ ശുശ്രൂഷിക്കാനായ്
ഡോക്ടർമാരും നേഴ്സുമാരും
ആരോഗ്യപ്രവർത്തകരും
നമുക്കെന്നും വാർത്ത നൽകാനായി
നമ്മുടെ ദൃശ്യമാധ്യമങ്ങളും
നമ്മളെന്നും ഉറ്റുനോക്കും വാർത്തയെ
നമ്മുടെ നാട് കാക്കാനായ് പോലീസുകാരും
ദുരിങ്ങളോട് പോരാടിയ ഭാരതം
എത്ര സുന്ദര ഭാരതം
എനിക്ക് അഭിമാനമെന്റെ ഭാരതം