ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ കണ്ണന്റെ അന‍ുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ കണ്ണന്റെ അന‍ുഭവങ്ങൾ


ജനുവരി-4 ഒരു സന്തോഷകരമായ ദിവസം തന്നെയായിരുന്നു.കണ്ണനും കൂട്ടുകാരും കൂടെ ഒരു പുൽപ്പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്നത്തെ കളിക്കു ശേഷം കണ്ണനും അവന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ ഹസീബിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു അപ്പോൾ ഹസീബ് കണ്ണനോട് ചോദിച്ചു, "ടാ കണ്ണാ നീ വല്ലതും അറിഞ്ഞോ,” കണ്ണൻ പറഞ്ഞു ഇല്ലെടാ ഹസീബേ ,എന്തിനെക്കുറിച്ചാണ് നീ പറയുന്നത്. അപ്പോൾ നീ ടി വി ഒന്നും കാണുന്നില്ലേ, അതിലെ വാർത്തയിലുണ്ടായിരുന്നു ആ കാര്യം. കണ്ണൻ പറഞ്ഞു,ആ കൊള്ളാം നീ തന്നെ എന്റെ അടുത്ത് ഇത് ചോദിക്കണം.മുഴുവൻ സമയവും കൂട്ടുകാരുമായി കളിക്കുന്ന എന്റെ അടുത്താണോ നീ ഇത് പറയുന്നത്.ആട്ടെ എന്ത് കാര്യമാണ് നീ എന്റെ അടുത്ത് പറയാൻ വന്നത്. എടാ കണ്ണാ ചൈനയിലെ വുഹാനിൽ ഒരു കൊറൊണ വൈറസ് പടരുന്ന കാര്യം വാ‍ർത്തയിലുണ്ടായിരുന്നു. ഇത് വളരെ പെടിപ്പിക്കുന്ന കാര്യം തന്നെയാണ്. അവിടെ അനേകം ആളുകൾ മരിച്ചു കഴിഞ്ഞു. ഈ രോഗം മാറ്റ് ആളുകളിലെക്കുംരാജ്യങ്ങളിലെക്കും പകരുന്നുണ്ട്. നമ്മുടെ ഇന്ത്യയിൽ ആദ്യം റിപ്പോട്ട് ചെയ്യ്‍തത് നമ്മുടെ കേരളത്തിലാണ്. നമ്മുടെ കേരളത്തിൽ അനേകം പേർക്ക് ഈ വൈറസിന്റെ ലക്ഷണങ്ങൾ ഉണ്ട്. ഈ വൈറസ് പകരുന്നത് സാധാരണമായ പനിയിലും, തൊണ്ടവേദനയിലും നിന്നാണ്. ഈ രോഗം മറ്റ് ആളുകളിൽ നിന്നും പകരുന്നുണ്ട്. അത് കാരണം ഈ രോഗം ശമിക്കുന്നത് വരെ വീട്ടിൽനിന്നും പുറത്ത് ഇറങ്ങരുത് എന്നാണ് അമ്മ പറയുന്നത്. അതുമല്ല ഈ രോഗത്തെ പറ്റി അറിഞ്ഞതോടെ എനിക്ക് വളരെ പേടിയായി ആയതിനാൽ ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തോന്നിയതേയില്ല. എടാ കണ്ണാ നമ്മുക്ക് കൊറൊണ രോഗം കഴിഞ്ഞിട്ട് മാത്രം പുറത്തിറങ്ങാം. അതായിരിക്കും നല്ലത്. ഒന്ന് പോടാ ഹസീബേ ഈ ചെറിയ രോഗത്തിന്റെ പേരും പറഞ്ഞ് നീ വീട്ടിൽ തന്നെ ഇരുന്നോ. എടാ ഇതിനെ കുറിച്ച് നീ ഇത്രയ്‍ക്കും പേടിക്കണ്ടടാ. പണ്ട് നിപ്പ എന്നോരു വൈറസ് വന്നില്ലേ എന്നിട്ട് അത് പെട്ടെന്ന് തന്നെ പോയില്ലേ. അതുപോലെ തന്നെ കൊറോണവൈറസ് പൊകുമെടാ.

ഈ രോഗം അതു പോലെ തന്നെ ചെറുതാ.അങ്ങനെ കണ്ണൻ ഹസീബു പറഞ്ഞതൊന്നും അനുസരിക്കാതെ പിന്നീടും കളിക്കാൻ പോയി അവൻ എല്ലാ ദിവസവും കളിക്കാൻ പോയി.ഒരിക്കൽ കണ്ണൻ കളികഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ അമ്മ അവനോടു പറഞ്ഞു,മോനേ കണ്ണാ,നീ ഇന്നു തൊ ട്ട് പുറത്തൊന്നും കളിക്കാൻ പോകണ്ടെടാ.കാരണം ഇപ്പോൾ നമ്മുടെ രാജ്യ ത്ത് കൊറോണ ബാധിച്ച് അനേകം പേർ മരിക്കുന്നുണ്ട്.അതു കാരണം രാജ്യത്തു മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതു കൊ ണ്ട് നീ ഇനി ലോക്ക്ഡൗൺ കഴിഞ്ഞിട്ട് വീട്ടിൽ നിന്ന് പുറത്ത് കളിക്കാൻ പോയാൽ മതി. നിന്റെ അച്ഛൻ നാളെ പണി കഴിഞ്ഞ് വരും.അതിനാൽ നീ ഇനി പുറത്ത് കളിക്കാൻ പോകണ്ട. അമ്മേ എനിക്കൊന്നും വരത്തില്ല,ഞാൻ അച്ഛൻ വരുന്നതു വരെ പുറത്ത്കളിക്കാൻ പോകുവാ.

അങ്ങനെ കണ്ണൻ അമ്മ പറയുന്നതും വകവെയ്ക്കാതെ കളിക്കുവാൻ പോയി. അടുത്ത ദിവസം രാത്രി കണ്ണന് പനിയും ചുമയും അനുഭവപ്പെട്ടു.അടുത്ത ദിവസം പനി കൂടിയതോടെ അവനെ ആശുപത്രി യിലേയ്ക്ക് കൊണ്ടുപോയി.

ആശുപത്രിയിലെത്തിയപ്പോൾ അവന് കൊറോ ണയാണോന്ന് സ്ഥിരീകരിക്കാൻ വേണ്ടി കണ്ണനെ ഡോക്ടർമാർ ഐസൊ ലേഷൻ വാർഡിലേയ്ക്ക് മാറ്റി. കണ്ണൻ കുറേ നാളത്തേയ്ക്ക് ആശുപത്രിയിൽ കഴി ഞ്ഞു.അവിടെ വച്ച് അവന്റെ കൂട്ടുകാരനും അമ്മയും പറഞ്ഞ കാര്യങ്ങൾ അവന്റെ ഓർമ്മയിൽ വന്നു.അവൻ അതീവ ദുഃഖിതനായി.അത് അനുസ രിച്ചിരുന്നെങ്കിൽ തനിക്ക് ഇങ്ങനെ കിടക്കേണ്ടി വരില്ലായിരുന്നുവെന്ന് അവൻ ഓർത്തു.

കുറേ നാളുകൾക്കു ശേഷം കണ്ണനെ ആശുപത്രിയിൽ നിന്ന് മാറ്റി.അവൻ രോഗമുക്തനായി.അതിനു ശേഷം അവൻ വീട്ടിലെത്തി അവിടെ കിടക്കുകയായിരുന്നു.അപ്പോൾ അവൻ അമ്മയോടു പറഞ്ഞു. അ മ്മേ,അമ്മ പറഞ്ഞതൊക്കെ ഞാൻ അനുസരിച്ചിരുന്നെങ്കിൽ എനിക്കിങ്ങനെ വരുമായിരുന്നില്ല.ഇനി അമ്മ പറയുന്നതനുസരിച്ച് ഞാൻ വീട്ടിൽ കഴിഞ്ഞോ ളാം.അതിനു ശേഷം കണ്ണൻ തന്റെ പ്രിയപ്പെട്ട സുഹൃത്തായ ഹസീബിനെ ഫോണിൽ വിളിച്ചു പറഞ്ഞു എടാ ഹസീബേ നീ പറഞ്ഞതാ ശരി.അന്ന് ഞാൻ നീ പറഞ്ഞ വാക്കുകൾക്ക് വില നൽകിയിരുന്നെങ്കിൽ എനിക്ക്ആശു പത്രിയിൽ പോകേണ്ടി വരില്ലായിരുന്നു.ഇപ്പോൾ അതിലെനിക്ക് കുറ്റബോധ മുണ്ട്. ഹസീബ് പറഞ്ഞു,ടാ അതൊക്കെ വിട് ഇപ്പോൾ നിനക്ക് ഞാൻ പറ ഞ്ഞതിന്റെ ഗൗരവം മനസ്സിലായല്ലോ .എനിക്ക് അതു കേട്ടപ്പോ സന്തോഷമായെട.ഞാനിപ്പോൾ വീട്ടിൽ വല്യ പണിയൊന്നും ഇല്ലാത്തതിനാൽ അമ്മയെ വീട്ടിലെ പണിയിലൊക്കെ സഹായിച്ച് നിൽക്കുകയാണ്. എടാ കണ്ണാ നമുക്കേ ഈ കൊറോണ സമയം കഴിഞ്ഞാലുടൻ തന്നെ കളി തുടങ്ങണം. പിന്നീട് മത്സരമൊക്കെ സംഘടിപ്പിക്കണം. എന്നാലേ ഒരു ഉഷാറൊക്കെയുള്ളൂ. അപ്പോൾ ശരി കണ്ണാ നമുക്കു കാണാം.ഈ കൊറോണ സമയം കഴിഞ്ഞി ട്ട്. ഓക്കേ ഡാ ഹസീബേ,ഇടയ്ക്കൊക്കെ വിളിക്കണം കേട്ടോ.അപ്പോൾ ശരി. അതിനുശേഷം കണ്ണൻ ,തന്റെ വീട്ടിൽ ചിത്രം വരയ്ക്കുകയും അമ്മയെ അടുക്കള കാര്യങ്ങളിൽ സഹായിക്കുകയും ചെയ്തു.കണ്ണൻ തന്റെ അച്ഛനോടൊപ്പം വീട്ടിൽ കൃഷി തുടങ്ങുകയും അച്ഛന്റെ കൂടെ വീട്ടിൽ ത്തന്നെ കളിക്കുകയും ചെയ്തു. തന്റെ സഹോദരങ്ങളോടൊപ്പം കണ്ണൻ തന്റെ കൊറോണക്കാലത്തെ സമയം പിന്നിട്ടു കൊണ്ടിരുന്നു.കണ്ണന്റെ ഈ അനുഭവങ്ങൾ നമുക്കും മാതൃകയാക്കാം.

ഗുണപാഠം--നമുക്ക് മാതാപിതാക്കളും സുഹൃത്തുക്കളും ഭര ണാധികാരികളും പറയുന്നതനുസരിച്ച് നമുക്ക് ഈ കൊറോണക്കാലത്ത് വീട്ടിൽത്തന്നെ കഴിയാം. അതുവഴി നമുക്ക് സന്തോഷകരമായ ജീവിതം നയിക്കാം

ആന്റണി സയറസ്
9 A LEO XIII H S S
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ