ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ അമ്മുവിനു കിട്ടിയ അറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിനു കിട്ടിയ അറിവുകൾ

അമ്മു ആശുപത്രിവിട്ടു വന്നതെയുള്ളൂ. പുറത്തൊരു വിളിയൊച്ച. ആരാണത്? അമ്മു വേഗം കതകുതുറന്നു പുറത്തേക്കു നോക്കി. മാളുവാണ്, അമ്മുവിന്റെ പ്രിയ കൂട്ടുകാരി. അവൾ അമ്മുവിനെ കാണാൻ വന്നതാണ്.

"മാളു കയറിവരു"..... അമ്മു വിളിച്ചു.

"നിന്നെ കണ്ടിട്ട് എത്ര ദിവസമായി", കൂട്ടുകാർ രണ്ടുപേരും കൂടി അമ്മുവിന്റെ മുറിയിൽ ഒത്തുചേർന്നു.

“നിനക്കു അസുഖം ഭേദമായോ?’’ ഡോക്ടർ എന്തു പറഞ്ഞു ? മാളു ചോദിച്ചു.

ഡോക്ടറാന്റി എനിക്ക് ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു. അസുഖങ്ങൾ വരാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണവ.

"ശുചിത്വത്തെക്കുറിച്ചാണ് ഡോക്ടർ പറഞ്ഞത്. അമ്മു തുടർന്നു. രാവിലെയും വൈകിട്ടും പല്ലു തേക്കണം. ദിവസവും കുളിച്ചു ശുദ്ധിവരുത്തണം. ടോയ്‌ലറ്റിൽ പോയതിനു ശേഷം കൈകൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. അതുപോലെ തന്നെ ആഹാരത്തിന് മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകണം. നഖം വെട്ടണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടന്ന് നമുക്ക് അസുഖം വരും".

"പിന്നെ എന്തൊക്കെ പറഞ്ഞു." മാളു വീണ്ടും ചോദിച്ചു.

"വൃത്തിയുള്ള വസ്ത്രം ധരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. തിളപ്പിച്ചാറിയ വെള്ളമെ കുടിക്കാവൂ. വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടി നില്കുന്നതിനിടവരരുത്. അത് കൊതുകുകൾ പെരുകുന്നതിന് കാരണമാകും. പിന്നെ മടികൂടാതെ മരുന്ന് കൃത്യമായി കഴിക്കണമെന്നും പറഞ്ഞു." അപ്പോഴേക്കും അമ്മ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു.

"അമ്മു ഭക്ഷണം കഴിക്കാം, മാളുവിനെക്കൂടി വിളിച്ചോളൂ".

"ശരി അമ്മേ".

"പിന്നെ കൈകൾ വൃത്തിയായി കഴുകാൻ മറക്കേണ്ട". കൈ കഴുകുന്നതിനിടയിൽ മാളു ഓർമിപ്പിച്ചു. രണ്ടു പേരും ഭക്ഷണം കഴിച്ചു.

അമ്മു ഞാനിറങ്ങുവാ നാളെ കാണാം. അമ്മുവിനോട് യാത്ര പറഞ്ഞ് മാളു വീട്ടിലേക്ക് മടങ്ങി.

ഇവാ സാജു
1 സി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ