പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/കൊറോണ മഹമാരികളുടെ രാജാവ്....

കൊറോണ മഹമാരികളുടെ രാജാവ്....

കൊടുങ്കാട്ടിൽ ഒരു തീപൊരി വീഴുന്നതുപോലെയാണ് പകർച്ചവ്യാധികൾ.ചിലപ്പോൾ അതു കാടുമുഴുവൻ പടരാം.സാഹചര്യം അനുകൂലമല്ലെങ്കിൽ ചെറിയൊരു ഭാഗത്തുമാത്രം ഒതുങ്ങാം.ഇന്ന് ലോകജനത സാക്ഷ്യം വഹിക്കുന്നത് കോവിഡ്_19 അഥവാ കൊറോണ എന്ന മഹാമാരിയെയാണ്.ഏകദേശം അയ്യായിരം തരം വൈറസുകളെ ആണ് കണ്ടെത്തിയിട്ടുള്ളത്.അതിൽ എബോള ,സിക്ക,നിപ്പ എന്നിവയുടെ കുടുംബത്തിലാണ് കോറോണയെ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. മറ്റു ജീവികളുടെ ആവാസവ്യവസ്ഥയിൽ കടന്നുകയറുന്ന മനുഷ്യരുടെ അത്യാഗ്രഹമാണ് മഹാദുരന്തങ്ങളുടെ അടിസ്ഥാനകരണം.ചൈനയിലെ വുഹാനിലാണ് തുടക്കം.നാലുമാസംകൊണ്ട് അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിക്കഴിഞ്ഞു.ശാസ്ത്രഗവേഷണ ചികിത്സാരംഗത്തു വൻ പുരോഗതി നേടിയിട്ടും സൂക്ഷ്മജൈവസാന്നിധ്യമയ കോറോണവൈറസിന്റെ ആക്രമണത്തിനുമുന്നിൽ മനുഷ്യർ എത്ര ദുർബലരും നിസസ്സഹായരുമാണ് എന്നത് രോഗത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വിലയിരുത്താനുള്ള ഒരു അവസരമാണ് കോവിഡ്_19ന്റെ വ്യാപനകാലം. ഇന്ത്യയിലേക്കു രോഗം വ്യാപിച്ചത് കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നാണ്.മനുഷ്യരുൾെപ്പെട എല്ലാ ജീവജലങ്ങളിലേക്കും രോഗവ്യാപനം തുടർന്ന്കൊണ്ടിരിക്കുന്നു.ഒന്നിൽ നിന്നു തുടങ്ങി ലക്ഷങ്ങളിലേക്ക് നീളുന്നു മരണനിരക്കുകൾ.അതിർത്തികൾ അടച്ചും, സമ്പൂർണ അടച്ചുപൂട്ടൽ നടപ്പാക്കിയും രോഗവ്യാപനം തടയാനുള്ള തത്രപ്പാടിലാണ് ലോകരാഷ്ട്രങ്ങൾ.ഈ ദുരിതകാലം അതിജീവിച്ചുകഴിഞ്ഞു സാമ്പത്തികമാന്ദ്യം ,വ്യക്തിജീവിതതടസ്സങ്ങൾ തുടങ്ങി ഒട്ടേറെ കടുത്ത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.ശ്വാസകോശനാളിയെ ബാധിക്കുന്ന രോഗമായതിനാൽ നാം സാമൂഹിക അകലം പാലിക്കേണ്ടിയിരിക്കുന്നു.ഇതിനായി കേരളം മുന്നോട്ടുവെച്ച ക്യാംപെയ്ൻ ആണ് "Break the chain" .അതു നമ്മൾ പാലികുന്നതുകൊണ്ടുതന്നെ കേരളത്തിൽ രോഗമുക്തി നേടുന്നവരുമുണ്ട്.വലിയൊരു പ്രളയത്തെ നേരിട്ട കേരളം കോറോണയെ മറ്റു ലോകരാഷ്ട്രങ്ങളെക്കാൾ ഫലവത്തായ മുൻകരുത്തലുകളോടെ അതിജീവിച്ചു വരുന്നു .ഹൈഡ്രോക്സിക്ലോറോക്വിൻ എന്നറിയപ്പെടുന്ന വാക്‌സിൻ ആണ് നിലവിൽ കണ്ടെത്തിയിട്ടുള്ള ആയുധം. രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഒരു മൂന്നാം ലോകമഹായുദ്ധമായിട്ടാണ് കോറോണയേ വിലയിരുത്തപ്പെടുന്നത്.ലോകമഹായദ്ധങ്ങളിൽ നേരിടാത്ത മരണനിരക്കാണ് കൊറോണ എന്ന ആണവയുദ്ധത്തിൽ നേരിട്ടത്‌ .ഇതരജീവജാലങ്ങൾക്കൊപ്പം നാം ഭൂമി പങ്കിടുകയാണെന്ന തിരിച്ചറിവ് മനുഷ്യരാശിക്ക് കിട്ടിയ ഒരു കാലഘട്ടം കൂടിയാണിത്. ഈയൊരു ആണവയുദ്ധത്തിൽ നമുക്കായി പൊരുതുന്ന ആരോയോഗ്യപ്രവർത്തകർക്കും രാഷ്ട്രീയപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു സ്വന്തം നാടിനായി ,ലോകരക്ഷക്കായി വീടുകളിൽ ഇരുന്നു നമ്മുക്ക് പൊരുതാം.ഇനിയെന്നും ഒരുമിക്കാനായി നമുക്കൊരുമിച്ചു അകന്നിരിക്കാം......ശുഭ പ്രതീക്ഷയോടെ......

നന്ദന ജെ
9 F പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം