എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ഇങ്ങനെ ഒരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെ ഒരു കാലം

ഇത് കോവിഡ് കാലം .എന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന ചില കാഴ്ചകൾ ‍‍ഞാൻ ഇവിടെ പങ്കിടട്ടെ. കുറേ ദിവസങ്ങളായി നാം വീട്ടിനുള്ളിലാണ്. ലോകം മുഴുവൻ അടക്കി ഭരിച്ച മനുഷ്യനെ നിയന്ത്രിക്കുന്നതാവട്ടെ കണ്ണുകൊണ്ടു കാണാൻ പോലും കഴിയാത്ത വൈറസ്സോ.... എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നല്ല നിമിഷങ്ങൾ തിരിച്ചുകിട്ടിയ സമയം കൂടിയാണിത്. അങ്ങനെ ഇ അവധിക്കാലം നമ്മുടെ കുടുംബാഗങ്ങളോടൊപ്പം കളിച്ചും ചിരിച്ചും പുസ്തകങ്ങൾ വായിച്ചും ചെറിയ ജോലികൾ ചെയ്തും സമയം കടന്നുപോകുന്നു. അതോടൊപ്പം നമ്മെ രക്ഷിച്ച സർക്കാരിനും ആരോഗ്യ പ്രവർ ത്തകർ ക്കും നമ്മേ നേരായ വഴി കാണിച്ചുതരുന്ന പോലീസുകാർക്കും , അതിലുപരി ദൈവത്തോടും നാം എപ്പോഴും കടപ്പെട്ടിരിക്കേണ്ടതാണ്. "ഈ സമയവും കടന്നുപോകും "

മുഹമ്മദ് റഹീസ്
5 B എസ്.വി.എ.യു.പി.സ്കൂൾ പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം