എൽ എഫ് സി എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി ശുചിത്വം ആണ് നമ്മുടെ ആരോഗ്യം. പരിസ്ഥിതി ശുചിത്വം ഇല്ലെങ്കിൽ നമുക്ക് പല രോഗങ്ങളും വരുവാൻ സാധ്യതയുണ്ട്. നമുക്ക് നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ച് രോഗങ്ങളെ നമ്മുടെ പരിസരത്ത് നിന്ന് എന്നെന്നേക്കുമായി മാറ്റി കളയാം. നമുക്ക് കൊതുകിനെ നമ്മുടെ പരിസരത്ത് നിന്ന് മാറ്റുവാനായി ആഴ്ചയിലൊരിക്കൽ പരിസരത്തുള്ളവർ എല്ലാവരും കൂടിയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. കുളിമുറികളിൽ നിന്നുള്ള മലിനജലം പോകുവാൻ ഒരു ടാങ്ക് നിർമിക്കാം. പരിസര ശുചിത്വമാക്കാതെ ചപ്പുചവറുകൾ നിറഞ്ഞതായാൽ എലികളും മറ്റു ജീവികളും വളരുകയും അവയുടെ വിസർജ്യങ്ങളിൽ നിന്ന് രോഗങ്ങൾ പകരുവാനും സാധ്യതയുണ്ട്. കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കിണറിന്റെ പരിസരത്ത് ചപ്പുചവറുകൾ ഇടാതിരിക്കുക. കിണർ വല വെച്ച് മൂടുക. ഇത്ര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാം.

ശ്രീഭദ്ര പി.എ
3 c എൽ എഫ് സി എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം