പാലയാട് ഈസ്റ്റ് ജെ ബി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
| പാലയാട് ഈസ്റ്റ് ജെ ബി എസ് | |
|---|---|
| വിലാസം | |
പാലയാട് പാലയാട് പോസ്റ്റ് പി.ഒ. , 670661 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 12 - 11 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 9497600914 |
| ഇമെയിൽ | palayadeastjbs@gmail.com |
| വെബ്‍സൈറ്റ് | palayadeastjbs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14221 (സമേതം) |
| യുഡൈസ് കോഡ് | 32020300306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സത്യരാജ്.കെ |
| പി.ടി.എ. പ്രസിഡണ്ട് | സുരാജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാജില |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പ്രകൃതിരമണീയമായ ധർമ്മടം പഞ്ചായത്തിലെ കിഴക്കേ പാലയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം 1918 ൽ ശ്രീകണാരി ഗുരിക്കൾ സ്ഥാപിച്ചതാണ്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന, സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ആ കാലഘട്ടത്തിൽ പെൺകുട്ടികൾക്കായി കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1926 ൽ അംഗീകാരം നേടി.ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രീ ബേസിക് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. അക്ഷര ദീപമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് കട്ടികളുടെ കുറവുമൂലം ദൈന്യതയനുഭവിക്കുകയാണ്. ഇംഗ്ലീഷ് സ്കൂളുകളുടെ അതിപ്രസരം ഈ സ്കൂളിനേയും ബാധിച്ചിരിക്കുന്നു. എന്നാൽ മികച്ച പഠനപ്രവർത്തനങ്ങൾ കൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളാലും ഇന്ന് ഈ വിദ്യാലയവും മുന്നേറുകയാണ് ഒരു പുത്തനുണർവ് കൈവന്ന ഈ വിദ്യാലയം ഒരു പുനർജനി തേടുകയാണ്.
ഭൗതികസൗകര്യങ്ങൾ
എൽ.പി.വിഭാഗത്തിന് നാല് ക്ലാസ് മുറികളും പ്രീബേസിക്കിന് പ്രത്യേകമായിത്തന്നെയും മുറികൾ ഇവിടെയുണ്ട്. സ്കൂളിന് യഥേഷ്ടം ഉപയോഗിക്കാവുന്ന തരത്തിലുള്ള കിണർ വെള്ളം മാനേജരുടെ സ്ഥലത്ത് സ്കൂളിനടുത്ത് തന്നെയുണ്ട്. അതിൽ മോട്ടോർ വച്ചിട്ടാണ് സ്കൂളിനാവശ്യമുള്ള വെള്ളമുപയോഗിക്കുന്നത്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മൂത്രപ്പുരകളും ,സൗകര്യമുള്ള ഒരു കളിസ്ഥലവും ഒരു സ്റ്റേജും ഇവിടെ സ്കൂളിനുണ്ട് 'ഇവിടെ ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
രാവിലെ നാല് ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും ഒരു ദിവസം മലയാളം അസംബ്ലിയും നടത്തി വരുന്നു. മാസ് ഡ്രിൽ, യോഗ, സൈക്കിൾ പഠനം, കലാപഠനം ( ഡാൻസ്), വിവര സാങ്കേതിക വിദ്യ, വിവിധ തരം ക്ലബുകൾ, ഫീൽഡ് ട്രിപ്പ്, എന്നിവ കൃത്യമായി ' നടത്തിവരുന്നു .
മാനേജ്‌മെന്റ്
ശക്തമായ ഒരു മാനേജുമെന്റ് ഈ വിദ്യാലത്തി നുണ്ട് . ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ ഈ വിദ്യയലയത്തിൽനിന്ന് പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ ഗോപീ കൃഷ്ണൻ മാസ്റ്ററാണ് .
മുൻസാരഥികൾ
സ്കൂളിനെ മികവിലേക്ക് നയിക്കാൻ സഹായിച്ചത് ശ്രീ ഗോവി്ന്ദൻ മാസ്റ്റർ, ശ്രീ ഗൗതമൻ ,ശ്രീമതി ചിത്രജ, ശ്രീ ഗോപീ കൃ ഷണൻ എന്നിവരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ബാബുരാജ, അഡ്വക്കറ്റ് അശോകൻ, ധർമ്മടം പഞ്ചായത്ത് 19 വാർഡ് മെമ്പർ ശ്രീ ഗോപീ കൃഷ്ണൻ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗൽഭരായ പൂർവ്വ വിദ്യാർഥികൾ ആണ് .