ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/സാംക്രമികരോഗം

Schoolwiki സംരംഭത്തിൽ നിന്ന്
സാംക്രമികരോഗം

സാംക്രമികരോഗം (പകർച്ചവ്യാധി )

ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്നവയാണ് സാംക്രമികരോഗങ്ങൾ. അപ്രതീക്ഷിതമായി ആക്രമിച്ച് വൈകല്യത്തിലേക്കും മരണത്തിലേക്കും നയിക്കുന്നവയാണ് ഇവ. അറിവില്ലായ്‌മ കൊണ്ടും അശ്രദ്ധ കൊണ്ടും ജനജീവിതം ദുരിത പൂർണമാക്കാൻ സാംക്രമിക രോഗങ്ങൾക്കാകുന്നു. ഇന്നു ലോകം ഭയത്തോടെ കേൾക്കുന്ന ഒരു പേരാണ് കോവിഡ് 19 (കൊറോണ ) .മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് പകരുന്നത്. വൈറസ് ബാധിതൻ തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗം മറ്റൊരാളിലേക്ക് പകരാം. കൊറോണയ്ക്കു പ്രതിരോധ മരുന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല . സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കോവിഡിന് എതിരെയുള്ള ശക്തമായ ആയുധം. ഒപ്പം വ്യക്തി ശുചിത്വവും. സംഹാര ശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേക്കോ മുറിയിലേക്കോ ഒതുങ്ങിയിരിക്കുന്നതാണ് നല്ലത് .

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ "അജ്ഞാത" രോഗം കണ്ടെത്തി .കൊറോണ വൈറസിൽ നിന്നാണ് ഈ രോഗം ഉണ്ടായതു . തുടർന്ന് ദിവസങ്ങൾക്കുള്ളിൽ വൈറസ് യൂറോപ്പിൽ പടർന്നു പിടിച്ചു. താമസിയാതെ ഇന്ത്യയിലെ നമ്മുടെ കൊച്ചു കേരളത്തിലും എത്തി. പുതിയ രോഗത്തിന് കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന പേരു നൽകി വൈറസിന് സാർസ് കൊറോണ വൈറസ് 2എന്നും, ദിവസങ്ങൾക്കുള്ളിൽ കോവിഡ് 19 "മഹാമാരി " എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു .ലോകമാകെ പടർന്നു പിടിച്ച കൊറോണയെ നേരിടാൻ ജാഗ്രത എന്ന വലിയ ആയുധം കൈ വിട്ടാൽ സമൂഹ വ്യാപനത്തിലെത്തി ഈ ലോകം കൊറോണ കീഴടക്കും എന്ന മുന്നറിയിപ്പ്. ശുചിത്വവും കരുതലും ജാഗ്രതയും കൊണ്ട് കൊറോണയെ തോൽപിക്കാൻ നമുക്കാകണം.

സ്വരാത്മിക
3 എ ഗവ. എൽപിഎസ് കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം