പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 12038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12038 |
| യൂണിറ്റ് നമ്പർ | LK/2018/12038 |
| അംഗങ്ങളുടെ എണ്ണം | 81 |
| റവന്യൂ ജില്ല | കാസർകോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്ദുർഗ്ഗ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | 1 |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | 1 |
| അവസാനം തിരുത്തിയത് | |
| 14-03-2024 | 12038 |
Little Kite 2023-24
2017 സംസ്ഥാന വ്യാപകമായി ലിറ്റിൽകൈറ്റസ് എെ ടി ക്ലബ് ഉദ്ഘാടനം ചെയ്തത്.കൈക്കോട്ട്കടവ് സ്ക്കൂളിലും അതേ സമയം രൂപീകരിക്കപ്പെട്ടു.ഹൈടെക് സ്ക്കൂൾ നടപ്പിലാക്കിയതിനാൽ ലിറ്റിൽകൈറ്റസ് എെ ടി ക്ലബിന് വളരെ പ്രാധാന്യം ഉണ്ടായി. സ്ക്കൂളിലെ ഹൈടെക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്ക്കൂളിനും ഏറെ പ്രയോജനപ്രദമായ പല കാര്യങ്ങളും കുട്ടികൾ ചെയ്യാൻ തുടങ്ങി. ആദ്യ വർഷം 22 അംഗങ്ങളും പിന്നീട് 17 അംഗങ്ങളം ക്ലബിൽ അംഗങ്ങളായി. നിലവിൽ 81 അംഗങ്ങളാണ് കൈക്കോട്ട്കടവ് സ്ക്കൂളിലെ ലിറ്റിൽകൈറ്റസ് എെ ടി ക്ലബിൽ ഉളളത്.
വളരെ ചുറുചുറുചുക്കുള്ള 81 (8-ക്ലാസ്സിൽ 40 കുട്ടികളും , 9-ക്ലാസ്സിൽ 41 കുട്ടികളും)കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗങ്ങളായി ഉള്ളത്. ഐ.ടി സംബന്ധമായ എല്ലാ പ്രശ്നങ്ങളിലും സഹായികളായി പ്രവർത്തിക്കുന്ന കുട്ടികൾ കൈക്കോട്ട് കടവ് സ്കൂളിന് അഭിമാനം തന്നെയാണ് .സ്കൂളിലെ കമ്പ്യൂട്ടറിന്റെയും അനുബന്ധ ഉപകരണങ്ങളുടേയും പരിപാലകരായി എപ്പോഴും അവർ ജാഗത്രപരാണ്.
ഒന്ന് മുതൽ പത്താം ക്ലാസ്സുവരെയുള്ള കുട്ടികളുടെ സൃഷ്‌ടികൾ ഉൾപ്പെടുത്തി മനോഹരമായ
ഒരു മാഗസിൻ ഈ വർഷം 2024പബ്ലിഷ് ചെയ്തിട്ടുണ്ട് .മാഗസിൻ നിർമ്മിക്കുന്നതിൽ എല്ലാ കുട്ടികളും പങ്കാളിയാട്ടുണ്ട് .
സ്കൂളിൽ കൈറ്റിന്റെ മാസ്റ്റർ ആയത് കൈക്കോട്ട് കടവിന്റെ ഗണിതാദ്ധ്യാപകൻ ശ്രീ. ഹമീദ് മാഷും , മിസ്ട്രസ്സ് ശ്രീമതി റസിയ ടീച്ചറുമാണ്. ക്ലബ് പ്രവർത്തനങ്ങളും ക്യാമ്പുകളും വളരെ നന്നായി നടക്കുന്ന കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റാണ് കൈക്കോട്ട് കടവ് സ്കൂളിൽ ഉള്ളത്.