കെ.എ.യു.പി.എസ് തിരുവത്ര/അക്ഷരവൃക്ഷം/രോഗ പ്രതിരോധത്തിന്റെ പ്രാധാന്യം ശ്രീലക്ഷ്മി .സി. എസ് (4 സി )
രോഗ പ്രതിരോധത്തിന്റെ പ്രാധാന്യം
സമകാലിക ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയിൽ ലോക ജനത ഭയപ്പെട്ടു നിൽക്കുന്നു. ദിനം പ്രതി ആയിരക്കണക്കിന് മനുഷ്യ ജീവനുകൾ മരണത്തിനു കീഴടങ്ങുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാ വിപത് നേരിട്ടു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ രോഗ പ്രതിരോധത്തിന് വളരെ അധികം പ്രാധാന്യം ഉണ്ട്.
അധിസൂക്ഷ്മ ജീവികളായ വൈറസുകൾ, ബാക്ടീരിയകൾ എന്നിവ ബാഹ്യവും, അന്തരീകവും ആയ രീതിയിൽ ജന്തു ശരീത്തിലേക്ക് പ്രവേശിക്കാതെ തടയുക എന്നതാണ് രോഗപ്രധിരോധം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. രോഗപ്രധിരോധത്തിനായി ജന്തു ശരീരം ധാരാളം പ്രതികരണങ്ങൾ നടത്തുന്നു. രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വേഗത്തിൽ മാറാൻ രോഗകാരികൾക്ക് സാധിക്കും. ഇതു കാരണം രോഗകാരികളെ മനസ്സിലാക്കി നശിപ്പിക്കാനും അതിനെ തടയാനും സാധിക്കുന്ന രീതിയിൽ വിവിധ രോഗപ്രതിരോധ സംവിധാനങ്ങൾ നിലവിലുണ്ട്. ജൈവലോകത്തിലെ എല്ലാ ജീവികളിലും സ്വയ രക്ഷക്കുവേണ്ടിയുള്ള ഒരു പ്രതിരോധ വ്യവസ്ഥയുണ്ട്.
മനുഷ്യനുൾപ്പെടെയുള്ള ജന്തു ജാലങ്ങളിൽ കൂടുതൽ ആധുനികമായ പ്രതിരോധ സംവിധാനങ്ങളുണ്ട്. കുറച് സമയം കൊണ്ട് പ്രത്യേക രോഗകാരികളെ കണ്ടുപിടിക്കാൻ സഹായിക്കുന്ന ആർജിതപ്രധിരോധം. രോഗപ്രധിരോധസംവിധാനം കാര്യക്ഷമമല്ലാതാകുമ്പോൾ അപകടകരമായതും ജീവനു ഭീഷണിയായതുമായ അസുഖങ്ങൾ ഉണ്ടാവുന്നു. ജനിതക രോഗങ്ങളോ, രോഗാണു ബാധയോ രോഗപ്രതിരോധ സംവിധാനത്തെ ശോഷിപ്പിക്കുന്ന തരം മരുന്നുകളോ പലതരം മാരകരോഗങ്ങൾക്ക് കാരണമാകുന്നു..
ജന്തു ശരീരത്തിൽ വായ്, ത്വക്ക്, കുടൽ, ശ്വാസനാളികൾ തുടങ്ങിയ ഭാഗങ്ങളിൽ അനേകം സൂക്ഷ്മ ജീവികളുണ്ട്. ശരീര കലകൾക്കുള്ളിലേക്ക് ആഴ്ന്നിറങ്ങാൻ അവസരം ലഭിച്ചാൽ അണുബാധയിലൂടെ കലകളുടെ നാശത്തിനു കാരണമാണ് ഇവയിൽ പലതും. അതിനാൽ രോഗപ്രധിരോധത്തിൽ നമ്മൾ വളരെ അധികം ശ്രദ്ധ ചെലുത്തണം. വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെ യും രോഗ പ്രധിരോധപ്രവർത്തനങ്ങൾ ഉർജിതമാക്കാൻ നാം ശ്രമിക്കണം .
ശ്രീലക്ഷ്മി .സി. എസ് (4 സി )