എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/അച്ചു തന്ന മാതൃക
അച്ചു തന്ന മാതൃക
അച്ചു, അതായിരുന്നു അവന്റെ പേര്. കൂട്ടുകാരോടൊപ്പം കളിക്കുന്നതും, പൂന്തോട്ടവും വീടുമൊക്കെ വൃത്തിയായും ചിട്ടയായും പരിപാലിക്കുന്നത് അവന്റെ ഒരു ശീലമായിരുന്നു. അങ്ങനെ ഒരു ദിവസം അവൻ സ്കൂളിൽ വന്നപ്പോൾ കണ്ട കാഴ്ച അവനെ ദുഃഖിതനാക്കി. ക്ലാസ് മുഴുവൻ വൃത്തിഹീനമായി കിടക്കുന്നു. സഹപാഠികളെ പലരെയും വിളിച്ചെങ്കിലും ആരും വന്നില്ല. അതുകൊണ്ട് അവൻ തന്നെ ക്ലാസ് ശുചീകരിക്കാൻ ആരംഭിച്ചു. പെട്ടെന്നാണ് അവരുടെ ക്ലാസ് ടീച്ചർ അവിടേയ്ക്ക് വന്നത്. എല്ലാ കുട്ടികളും തന്ത്രപരമായി അവരുടെ സ്ഥാനങ്ങളിൽ നിശ്ശബ്ദരായി ഇരുപ്പുറപ്പിച്ചു. അച്ചു മാത്രം ക്ലാസിനു നടുവിൽ പരുങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ടീച്ചർ അവനോട് ദേഷ്യപ്പെട്ടു. അതുകണ്ടപ്പോൾ കുട്ടികളിൽ ചിലർ അവനെ കളിയാക്കി ചിരിച്ചു. ഇതെല്ലാം കണ്ട് അച്ചുവിന്റെ അയല്പക്കക്കാരി അമ്മു അവിടെ നടന്നതെല്ലാം ടീച്ചറോട് പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കിയ ടീച്ചർ അച്ചുവിനെ ചേർത്തുനിർത്തിക്കൊണ്ട് ക്ലാസിലെ എല്ലാവരോടുമായി വ്യക്തി ശുചിത്വത്തിന്റെയും, പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും അവ പാലിക്കാതിരുന്നാലുള്ള ദോഷവശങ്ങളെക്കുറിച്ചും സംസാരിച്ചു. അച്ചുവിനെ എല്ലാവരും മാതൃകയാക്കണമെന്നു പറഞ്ഞുകൊണ്ട് അഭിനന്ദിക്കുകയും ചെയ്തു. നമുക്കും അച്ചുവിനെപ്പോലെയാകാം, സ്വയം വൃത്തിയായിരിക്കാനും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുവാനും പ്രതിജ്ഞാബദ്ധരാവാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ