മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും .കൂടെ കൂടെ കൈകൾ സോപ്പിട്ടു കഴുക്കുക. പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ് .കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് നേരത്തേക്കെങ്കിലും ഉരച്ച് കഴുകുന്നതാണ് ശരിയായ രീതി .ഇതുവഴി പകർച്ചവ്യാതികളെ തടയാം .ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്ക് കൊണ്ട് മുഖം മറക്കണം. വായ, മൂക്ക്,കണ്ണ്എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ രാത്രി യിൽ ഉറങ്ങുന്നതിനു മുൻപും ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തണം. മറ്റുള്ളവർ ഉപയോഗിക്കുന്ന കോർത്ത് ,ചീപ്പ് ,ബ്ലേഡ് ,എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. രക്തംപുരണ്ട ബ്ലേഡ് വഴി HIV തുടങ്ങി അണുബാധകൾ പകരാൻ സാധ്യതയുണ്ട്. വൃത്തിയുള്ള വസ്ത്രം ധരിക്കുക കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക .ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിംങ്ങ് പൗഡർ അല്ലെങ്കിൽ അണുനാശകലായനിയിൽ മുക്കിയ ശേഷം കഴുകുക.

അസ്ന ഷമീർ
4 B എം.എസ്.എം സ്കൂൾ മുളവൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം