ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/മഹാമാരി വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി വന്നപ്പോൾ

കുക്കുവും കുട്ടുവും അയൽക്കാരാണ്. രണ്ടുപേരും ഒരേ ക്ലാസ്സി ലാണ് പഠിക്കുന്നത്. കുക്കുവിൻ്റെ അച്ഛൻ നാട്ടിലാണ് ജോലി ചെയ്യുന്നത്. കുട്ടുവിൻ്റെ അച്ഛൻ ഗൾഫിലുമാണ്. കുക്കുവും കുട്ടുവും സ്കൂളിൽ പോകുന്നതും കളിക്കുന്നതും ഒരുമിച്ചാണ്. അവർ നല്ല കൂട്ടുകാരാണ്. കുട്ടുവിൻ്റെ അച്ഛൻ ഗൾഫിൽ നിന്ന് വരുമ്പോൾ കൂട്ടുകാരന് മിഠായിയും പേനയും കൊടുക്കുമായിരുന്നു.എന്നാൽ ഇത്തവണ കുട്ടുവിൻ്റെ അച്ഛൻ വന്നപ്പോൾ, കുക്കുവിൻ്റെ അമ്മ " കുക്കൂ നീ എവിടെയാ? ഇവിടെ വാ പുറത്ത് പോവല്ലേ " അമ്മേ ഞാനിവിടെ ഉണ്ടേ ,മുറ്റത്തേ ചെടി നനയ്ക്കുകയാ" അവൻ്റെ അമ്മ അവൻ്റെ അടുത്തേക്ക് ചെന്ന് കൊറോണ രോഗത്തെ പറ്റി വിശദീകരിച്ചു കൊടുത്തു. നമ്മൾ ശുചിയായി ഇടയ്ക്കിടെ കൈകൾ കഴുകണമെന്നും ആരുമായി ഇടപഴകാതെ വീട്ടിൽ തന്നെ കഴിയണം. അതു കൊണ്ട് നീ കൂട്ടുകാരനോടൊത്ത് കളിയ്ക്കാൻ പോകരുത്, മാത്രമല്ല അവൻ്റെ അച്ഛൻ ഇന്ന് ഗൾഫിൽ നിന്ന് വരുന്നുണ്ട്.അങ്ങനെയുള്ള ആളുകൾ രണ്ടാഴ്ച പുറത്തിറങ്ങാതെ റൂമിനുള്ളിൽ തനിച്ച് കഴിയണമെന്നാണ് പറഞ്ഞിരിക്കുന്നത്. കുക്കുവിനും കുട്ടുവിനും കളിക്കാൻ കഴിയാത്തതിൽ സങ്കടമായി.എന്നാൽ കുക്കുവിൻ്റെ അച്ഛൻ ഇടയ്ക്കിടെ പുറത്തു പോകുമായിരുന്നു. അവൻ്റെ അച്ഛന് ചില ദുശീലങ്ങളും ഉണ്ടായിരുന്നു, ഇതിൻ്റെ പേരിൽ അച്ഛനും അമ്മയും ചിലപ്പോഴൊക്കെ വഴക്കു കൂടും. ആ സമയത്തൊക്കെ കുക്കുവിന് കൂട്ട് കിട്ടുവാണ്.
കുട്ടുവിൻ്റെ അച്ഛൻ ഗൽഫിൽ നിന്ന് വന്നപ്പോൾ കുക്കു വിൻ്റെ അമ്മക്ക് ദേഷ്യം കൂടി.പെട്ടെന്നാണ് കുക്കുവിൻ്റെ അച്ഛന് പനി വരുന്നതും ആശുപത്രിയിൽ കൊണ്ടുപ്പോകുന്നതും. പിന്നീടാണറിഞ്ഞത് കുക്കുവിൻ്റെ അച്ഛന് കൊറോണ രോഗം പിടിപ്പെട്ടതെന്ന്. എന്നാൽ കുട്ടുവിൻ്റെ അച്ഛന് രണ്ടാഴ്ച്ചകഴിഞ്ഞ് ഒരു കുഴപ്പവുമില്ലാതെ വീട്ടുകാരോടൊത്ത് കഴിയാനായി.കൂട്ടാക്കാരെ നമ്മൾ ഓരോരുത്തരും പറഞ്ഞ് തരുന്ന കാര്യങ്ങൾ പാലിച്ച് സ്വയരക്ഷ ഉറപ്പ് വരുത്തുക. ഇങ്ങനെ മാത്രമേ ഈ മഹാ മാരിയെ തടയാൻ െകഴിയു.

അനുലക്ഷ്മി കെ
3 A ജി എൽ പി എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ