എൽ എഫ് യു പി എസ്സ് പൊതി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ലോകം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതിമലിനീകരണം . എല്ലാ രാജ്യത്തും വളരെ ഗൗരവമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ അപകടങ്ങൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും പരിശ്രമിക്കുന്നു. മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീക്ഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഓരോ ദിവസവും കൂടി കൂടി വരുന്നു. ഈ സമയത്ത് കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും പ്രശ്നപരിഹാരം കാണുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. മലയാളത്തിന്റെ സംസ്‍കാരം പുഴയിൽ നിന്നും വനങ്ങളിൽ നിന്നും പാടത്തും പറമ്പിലും നിന്നുമാണ് ഉണ്ടായത്. എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ ഓടിച്ചു വിടുന്നു കാടുകൾ കൈയ്യേറി മരങ്ങൾ കട്ടു മുറിച് മരുഭൂമി ആക്കി മാറ്റുന്നു. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കും ആർഭാടങ്ങൾക്കും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം നോക്കി സ്വാർത്ഥരായി കൊണ്ടിരിക്കുന്നു. മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലാണ്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യണ്ട കാര്യമാണ്. വെള്ളത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്കാണ് പരിസ്ഥിതി നാശം വരുന്നത്. അതിനാൽ നാം ഓരോരുത്തരുടെയും ഉത്തരവാദിത്വവും കടമയുമാണ്. ദൈവത്തിന്റെ ഈ പ്രകൃതി മാതാവിനെ സംരക്ഷിക്കുക എന്നത്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം