എൽ എഫ് യു പി എസ്സ് പൊതി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1
എൽ എഫ് യു പി എസ്സ് പൊതി | |
---|---|
വിലാസം | |
പൊതി മിഠായിക്കുന്നം പി ഓ , 686605 | |
സ്ഥാപിതം | 1 - ജൂൺ - 1936 |
വിവരങ്ങൾ | |
ഇമെയിൽ | lfuppothy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45264 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനിമോൾ തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എൽ എഫ് യു പി എസ്സ് , ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സാമൂഹിക സമത്വത്തിന്റെ ഇരുൾകാടുകൾ താണ്ടി സാംസ്‌കാരിക മുന്നേറ്റത്തിന്റെ സുവർണ ശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ജന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1936 ൽ പൊതി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടു . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കാലഘട്ടത്തിൽ ഇന്നാട്ടിലെ ജനങ്ങൾക്കു പ്രതേകിച്ചു ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുവാനുള്ള സ്വാതന്ദ്ര്യം ഇല്ലായിരുന്നു . ആയതിനാൽ പോർച്ചുഗീസ് മിഷിണറിമാർ ഇന്നാട്ടിലെ സർവ ജനങ്ങളുടെയും സർവ്വതോൻമുഖമായ ഉയർച്ചക്കും വിദ്യാഭാസ പുരോഗതിക്കും വേണ്ടി ഇവിടെയുള്ള ദേവാലയത്തോടു ചേർന്ന് ഈ സ്കൂൾ സ്ഥാപിച്ചു ...
സ്കൂൾ ചരിത്രം
പല നാമങ്ങൾ എഴുതിയും തിരുത്തിയും പൊതി എന്ന് സ്ഥിരീകരിക്കപ്പെട്ട ഗ്രാമത്തിന്റെ തിലകകുറിയായാണ് ലിറ്റിൽ ഫ്ളവർ സ്കൂൾ .
1912 മാർച്ച് മാസം വാരാപ്പുഴ അതിരൂപതയുടെ ഭാഗമായി കോട്ടയം കേന്ദ്രീകരിച്ചു സ്പാനിഷ് മിഷണറി മാർ നടത്തിവന്നിരുന്ന വേദപ്രചാരണ പരിപാടിയെന്ന മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടയം ഡിസ്ട്രിക്ടിന്റെ സുപ്പീരിയർ ഫാ. സെ റാഫിയൻ, ഒ.സി .ഡിയും പട്ടിത്താനം പള്ളി വികാരി ഫാ . ജോൺ എമ്മാനുവേൽ, ഒ.സി .ഡി യും പൊതിയിൽ വന്നു . തദവസരത്തിൽ തദ്ദേശവാസികളാ യ കത്തോ ലിക്കരും ഈ പ്ര ദേശത്തെ ദളിത് വി ഭാഗത്തിൽപ്പെട്ടവരുമായി 500 ഓളം പേർ അവരെ സ്വീകരിക്കുവാനായി ഇവി ടെ കൂടിയിരു ന്നു . ഈ പ്രദേശത്തെ കത്തോലിക്കാ വിശ്വാസികൾക്ക് അവരുടെ ആത്മീയ കാര്യങ്ങൾ നിറവേറ്റുന്നതിന് ഇടവക പള്ളി തലയോലപ്പറമ്പിലായതിനാൽ പൊതിയിൽ ഒരു ദൈവാലയം ഉണ്ടായിക്കാണുവാൻ അവരും വളരെയേറെ ആഗ്രഹിച്ചു . ഇരുകൂട്ടരുടെയും ആഗ്രഹവും ഉത്സാഹവും കണക്കിലെടുത്ത് ഒരു ദൈവാലയം നിർമ്മിക്കുവാൻ വേണ്ട ഫണ്ട് ശേഖരിക്കു വാൻ നടപടിസ്വീകരിക്കുകയുണ്ടായി . ഈ ആവശ്യത്തിനായി ശ്രീ . ജോസഫ്കൊ ല്ലം പറമ്പി ൽ 2.5 ഏക്കർ ഭൂ മി സൗ ജന്യമായി 1922 നവംബർ 30 -ന്പള്ളിയു ടെ പേ രിൽ രജിസ്റ്റർ ചെയ്തു കൊടുത്തു. അങ്ങനെ അമ്പാന്താനം എന്ന സ്ഥലപ്പേര് നിരപ്പേൽ എന്നായി . . അന്ന് വി കസനം കടന്നു വരാത്ത ഈ ഗ്രാമത്തിൽ സെന്റ് ആന്റണിസ് എന്ന പേ രി ൽ ഒരു സ്കൂൾപ്രവർത്തിച്ചിരുന്നു . വെളിയത്തിൽ ജോസഫ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു അത്. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വലിയ ആശയം മിഷണറിമാർമുന്നോട്ടുവച്ചു . 1926 ൽ വെളി യത്തിൽ ജോസഫ് തന്റെ ഉടമസ്ഥതയി ലുള്ള ഇന്നത്തെ റെയിൽവേമേൽപാലത്തിനുസമീപമുള്ള പ്രദേശത്തെ സ്കൂളും സ്കൂളിരിക്കുന്നസ്ഥലവും ദാനം ചെയ്തു .
സ്ക്കൂൾ തുടക്കകാലം
മൂന്നാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറിസ്കൂൾ സ്ഥാപി ച്ചുകൊണ്ടായിരുന്നു തു ടക്കം . പള്ളി പണിയുന്നതുവരെ ഇവിടുത്തെ എച്ച്. എഫ്. എൽ.പി . സ്കൂളിലാണ് ദിവ്യബലിയും മറ്റു തിരുകർമ്മങ്ങളും നടത്തിയിരുന്നത്. ജോൺ എമ്മാനുവേൽ, ഒ.സി .ഡി . , ഈ സ്കൂൾ കെട്ടിടം പുതുക്കിപണിതു . ലോവർ പ്രൈമറി സ്കൂൾ നാടിന്റെ മാതൃവിദ്യാലയമായി വിജയം ചൂടി നിൽക്കുന്ന സാഹചര്യത്തിലാണ് അന്നത്തെ വികാരി (അതായത് ആദ്യത്തെ പ്രാദേശിക വികാരി ) ഫാ . പീറ്റർ കു ട്ടമ്പറമ്പി ൽ ഒരു ഇംഗ്ലീഷ് വിദ്യാലയം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെ 1936ൽ ഇംഗ്ലീഷ് സ്കൂൾ എന്ന അപരനാമത്തിൽ ലിറ്റിൽ ഫ്ളവർ സ്കൂൾ സ്ഥാപിതമാകുന്നത്. അദ്ദേഹത്തിന്റെ പ്രവർത്ത ഫലമായാണ് 1936 ൽ എൽ. എഫ്. യു . പി സ്കൂളിന് അംഗീകാരം ലഭിച്ചത്.
സാമൂഹിക വികസനം
തികച്ചും കാനന തുല്യമായിട്ടിരുന്ന ഈ പ്രദേശത്തു വിവിധ ജാതിയിലും മതത്തിലുംപെട്ട ആളുകൾ താമസിച്ചിരുന്നു . കൂടുതലും സാമൂഹ്യപരമായും സാമ്പത്തികപരമായും താഴെതട്ടികൾ ഉള്ള ജനവിഭാഗമായിരുന്നു. അത്തരത്തിൽ സമൂഹത്തിൽ താഴെ തട്ടിൽ നിന്നിരുന്ന ഒരു വലിയ ജനതയുടെ വിധികളെ മാറ്റിഎഴുതിയതിൽ അടിത്തറയിടാൻ ഈ വിദ്യാലയത്തിന് അന്നേ കാലം മുതലേ സാധിച്ചിരുന്നു . വളരെ ദൂരെനിന്ന് വരെ കാൽനടയായി അന്ന് വിദ്യാർത്ഥികൾ എത്തിയിരുന്നു . വി ദ്യാഭ്യാസം ചെയ്യുവാൻ യാതൊരു സൗകര്യവും ഇല്ലാതിരുന്ന അക്കാലത്ത് ഈ സ്കൂൾ ഇന്നാട്ടിലെ മുഴുവൻ ജനങ്ങളുടെയും ഏക ആശ്രയകേന്ദ്ര മായിത്തീർന്നു .
അക്കാലത്തുസമീപപ്രദേശങ്ങളിലൊന്നും ഇംഗ്ലീഷ് സ്കൂൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും കുട്ടികൾ ഇവിടെ എത്തിയിരുന്നു . നീലാക്കൽ കോരസാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് മണലേൽ എബ്രഹാം , കു ഴിവേലി ജോൺ, നീലകണ്ഠപ്പിള്ള, നെടുങ്കൊട്ടിൽ ആന്റണി , വാര്യത്തുകാ ലസേവ്യർ, കുറിച്ചിയിൽ കെ . ജെ . സിറിയക്, പുത്തൻമാനയിൽ പി . ടി . തോമസ്, സി . എം . ജോസഫ് ജേക്കബ്തുടങ്ങിയവർ ഹെ ഡ്മാസ്റ്റർമാരായും അധ്യാപകരായും സേവനമനുഷ്ഠി ച്ചു .
ആദ്യകാലങ്ങളിൽ പ്യൂൺതസ്തിക ഉണ്ടായിരുന്നി ല്ല. പിന്നീട് സി . കെ . വേലു ദീർഘകാലം ആ തസ്തികയിൽ ജോലി ചെയ്തു .
I973 ജൂലൈ 15 ൽ ഹോളിഫാമിലി എൽ പി സ്കൂളും ലിറ്റിൽ ഫ്ലവർ യു പിസ്കൂളും രണ്ട് ഹെഡ്മാസ്റ്റർമാരുടെ കീഴിലായി . പൂർവ വിദ്യാർത്ഥി കൂടെയായിരു ന്ന പി . ടി തോ മസ് സർ ആയി രു ന്നു അന്നത്തെ ഹെ ഡ്മാ സ്റ്റർ.
അദ്ദേ ഹത്തിന്റെ ഗുരുവായ കെ. കെ. നാ രാ യണൻ നാ യർ സർ ഹോളിഫാമിലി എൽ പി യു ടെ ചുമതലയുമേറ്റു .
ഈ ഗ്രാമത്തിലും സമീ പപ്രദേശങ്ങളിലുമുള്ള സകലരും .ഇവി ടു ത്തെ പൂർവവി ദ്യാർത്ഥികളാണ്. ജീവിതത്തിന്റെ .ഉന്നതശ്രേണിയിൽ എത്തിയിട്ടുള്ള അനേകരുണ്ട്. അവരു ടെ ഒക്ക പേരെഴുതാൻ പോയാൽ ഈ പേജുകളൊന്നും തികഞ്ഞെന്നു വരില്ല. കാരി ക്കോട്..... സ്കൂ ൾ സ്ഥാപകൻ ഫാ. ജോർജ് സി. സി., പ്രൊ . ജോസഫ് മുരിക്കൻ, റി ട്ട. ബി . ഡി . ഒ. ജോർജ് പുളിമൂട്ടിൽ, പ്രൊ . ജോർജ് മാത്യു മുരിക്കൻ അങ്ങനെ അനേകരുണ്ട്.
സ്കൂൾ പ്രവർത്തന കാലയളവിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഉപജില്ലയിലെ ജില്ലയിലും അനേകം നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട് . 2005 ഇത് സ്കൂളിൽ ആദ്യമായി ഒരു സ്കൂൾ ബസ് വാങ്ങി . ദൂരദേശങ്ങളിൽ നിന്ന് സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾക്ക് അത്
വളരെയധികം സഹായകമായി . 2006 മാർച്ച് 9 നു സ്കൂളിന് ഒരു പുതിയ ഓഫീസ് റൂമും ലാബും ചേർന്ന ഇരുനില കെട്ടിടം കൂടി സജ്ജീകരിച്ചു . 2011 സ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു സ്കൂളിന് ഒരു ഓഡിറ്റോറിയവും
ആദ്യകാലത്ത് പള്ളിയുടെയും സ്കൂളിന്റെ യും ചു മതല വഹി ച്ചവർ
ഫാ . ജോ ൺ എമ്മാ നു വേ ൽ
ഒ.സി .ഡി . ഫാ .ഫു ൾൻസി യൂ സ്
ഒ.സി .ഡി . ഫാ . പീ റ്റർ വടശ്ശേ രി ൽ
ഫാ . പീറ്റർ കുട്ടൻപറമ്പിൽ 1929 - 1968
ഫാ . ജോസഫ് അൽമേഡ 1968-1976
ഫാ . പീറ്റർ മുണ്ടക്കൽ 1976-1982
ഫാ . ജോസഫ് കലയിൽ 1982-1988
ഫാ . ജോസഫ് മണിമല 1988-1992
ഫാ . ജോസഫ് പുതുപ്പറമ്പിൽ 1992-1999
ഫാ . ജോസഫ് നടുനിലത്തു 1999-2004
ഫാ . മൈക്കിൾ വലയിഞ്ചിയിൽ 2004-2009
ഫാ . മാത്യു കല്ലാനിരപ്പേൽ 2009-2010
ഫാ . ജോസഫ് കാനപ്പള്ളി 2010-2015
ഫാ. ഔസെഫ് പുത്തൻപറമ്പിൽ 2015-2020
ഫാ . അഗസ്റ്റിൻ കല്ലറക്കൽ 2020-
1974 മുതൽ സ്കൂളിൽ പ്രധമാദ്ധ്യാപകരായി സേവനം അനുഷ്ടിച്ചവർ
ശ്രീ. പി. ടി. തോമസ്
ശ്രീ. സി എം ജോസഫ്
ശ്രീ. എം സി ചാക്കോ
ശ്രീ. കെ ജി ജെയിംസ്
ശ്രീ. കെ ആർ വർഗീസ്
ശ്രീമതി. അന്നമ്മ പി സി
സി . മേരിക്കുട്ടി
സി . അൽഫോൻസാ പി എ
ശ്രീമതി. മിനിമോൾ തോമസ്
നിലവിൽ ശ്രീമതി . മിനിമോൾ തോമസ് ആണ് ഹെഡ്മിസ്ട്രസ് 7അദ്ധ്യാപകരും ഒരു ഓഫീസ് അസിറ്റന്റും ഉണ്ട്. സെ ന്റ് മൈക്കിൾസ് ഇടവക വികാരി റവ. ഫാ . അഗസ്റ്റിൻ കല്ലറയ്ക്കലാണ് ലോക്കൽ മാനേജർ. 107 വി ദ്യാ ർത്ഥികളാണ് നിലവിൽ ഇവി ടെ പഠിക്കുന്നത്. ഒരു പൂ വ് ചോ ദി ച്ചെ ത്തിയവർക്ക് ഒരു പൂക്കാലം തന്നെ
നൽകി യ വിജയത്തിന്റെ ചരിത്രമാണ് എൽ. എഫ്. യൂ . പി . സ്കൂളിന് പങ്കിടാനുള്ളത്. പല തലമുറകളുടെ ജീവിതാനുഭവവും ചുമലിലേറ്റിയാണ് സ്കൂളിന്റെ ജൈത്രയാത്ര .
ഭൗതികസൗകര്യങ്ങൾ
വളരെ വിശാലവും മനോഹരവും അകർഷണീയവുമായ പൂന്തോട്ടമാണ് ഈ സ്കൂളിന്റെ മുഖമുദ്ര . കുട്ടികളും അദ്ധ്യാപകരും ഒരുമിച്ചുചേർന്ന് പരിപാലിച്ചുപോരുന്ന ഈ പൂന്തോട്ടം മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സിയുടെ കൈയൊപ്പാണ് . വളരെ വിശാലമായ മൈതാനങ്ങളും ഈ സ്കൂളിന്റെ പ്രതേകതയാണ് . സ്കൂളിന്റെ പേരിൽ വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മ്യൂസിക് ക്ലബ്
- സ്പോർട്സ് ക്ലബ്
- ആർട്സ് ക്ലബ്
- സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- നേർകാഴ്ച
ചിത്രശാല
-
ആരോഗ്യ പ്രവർത്തകർ
-
ക്ലബ് പ്രവർത്തനങ്ങൾ
<gallery>
വഴികാട്ടി
തലയോലപ്പറമ്പ് ഭാഗത്തുനിന്നും, പെരുവ ഭാഗത്തുനിന്നും ബസിൽ വരുന്നവർക്ക് മേഴ്‌സി ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ (പൊതി) ഇറങ്ങി
25 മീറ്റർ പടിഞ്ഞാറോട്ടു നടന്നാൽ സ്‌കൂളിലേക്ക് എത്തിച്ചേരാവുന്നതാണ് .