എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/രാജാവിന്റെ തിരിച്ചറിവ്
രാജാവിന്റെ തിരിച്ചറിവ്
പണ്ട് പണ്ട് മീനാക്ഷിപുരം എന്ന രാജ്യത്തെ ദുഷ്ടനായ ഒരു രാജാവ് ഉണ്ടായിരുന്നു. പ്രജകളോട് തീരെ മോശമായിട്ടാണ് പെരുമാറിയത്. രാജ്യത്തെ മരങ്ങളെല്ലാം വെട്ടിമാറ്റിയും അന്തരീക്ഷം മലിനമാക്കിയും അദ്ദേഹം നാടുവാണു. ഇത് കാരണം ആ രാജ്യത്തെ ജനങ്ങൾക്ക് രാജാവിനോട് ദേഷ്യം തോന്നി. നാട്ടിൽ പക്ഷിമൃഗാദികൾ ഇല്ലാതായി. ജല ക്ഷാമം ഉണ്ടായി. രാജാവിനെതീരെ ശുചിത്വംശീലം ഇല്ലായിരുന്നു. കുളിക്കാനും പല്ലു തേക്കാനും ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ കഴുകാനും വളരെ മടിയായിരുന്നു. എല്ലാ നേരവും ആഹാരം വെട്ടി വിഴുങ്ങുന്നത് അദ്ദേഹത്തിന്റെ ഒരു ഹോബി ആയിരുന്നു. അങ്ങനെ രാജാവിന് ദീനം വന്നു. വൈദ്യന്മാർ പലതും വന്നു മരുന്നു കൊടുത്തിട്ടും അസുഖം മാറിയില്ല. അങ്ങനെ വളരെ ദൂരത്തു നിന്ന് ഒരു വൈദ്യൻ കൊട്ടാരത്തിലെത്തി. രാജാവിന്റെ അസുഖത്തെ പറ്റി അദ്ദേഹം മനസ്സിലാക്കി അദ്ദേഹം രാജാവിന് മരുന്ന് കൊടുത്ത ശേഷം ചില കാര്യങ്ങൾ പറഞ്ഞു കൊടുത്തു. "അങ്ങേയ്ക്ക് ഇങ്ങനെ അസുഖം വരുന്നത് രോഗപ്രതിരോധശേഷി കുറവായതുകൊണ്ടാണ്. അതിനാൽ അങ്ങ് ഇനിയെങ്കിലും പരിസ്ഥിതിയെ സംരക്ഷിച്ചു ശുചിത്വ ബോധത്തോടുകൂടിയും ജീവിക്കാൻ നോക്കൂ മഹാരാജാവേ ഇതിലൂടെ അങ്ങേയ്ക്ക് രോഗപ്രതിരോധശേഷിയും ഉണ്ടാകും തിരുമനസ്സേ". മഹാരാജാവിന് തന്റെ അമളി മനസിലായി.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ