ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/പൂവിതൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂവിതൾ

എന്നിൽ നിന്ന് നീ എന്നിൽനിന്ന് പോയി
ഭംഗിയേറിയ കൊച്ചു പൂവേ
എന്നിൽ നിന്നും നീയകന്നാൽ
ഞാൻ ഒറ്റപെട്ടു പോവുകില്ലേ
നിന്റെ ഭംഗിയായി നിന്റെ മാത്രമായി
ഞാൻ എന്നും നിൻ മനസിലില്ലേ
നീ എന്നിൽ നി ന്നടരുമ്പോൾ
എൻ പ്രാണനെ കവരുന്ന നോവുണ്ടെനിക്ക്
എന്റെ ഭാഗമായി നിന്ന പൂവേ
നീ എന്നിൽ നിന്നു എന്തിനടർന്നു പോയി
എന്നിൽ നിന്നടരുമ്പോൾ
നീ എന്ത് വേദന സഹിപ്പതുണ്ട്
നീ ഇല്ലെങ്കിൽ എൻ ജീവനെ
പാഴ് പുല്ലു പോലെ പിഴുതെറിയും
എൻ പ്രാണനായ് നീയില്ലെങ്കിൽ
എന്നെ കാണാനെന്തു ചന്തമുണ്ട്
ഭംഗിയേറിയ പൂവിനെ ചെടിയിൽ നിന്നടർത്തിയാൽ
ആ പൂവിനെക്കാണാൻ എന്ത് ഭംഗി ?
സ്വന്തം പ്രാണനെ ചെടിയിൽ നിന്നടർത്തുമ്പോൾ
ചെടിയുടെ വേദന ആര് കാണു ??

സിയോണ മാത്യു
6എ ജി വി എച് എസ് എസ് ചോറ്റാനിക്കര
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത