മഹാവികൃതിക്കാരനായിരുന്നു അപ്പു.നാലാം ക്ളാസിലാണ് അവൻ പഠിക്കുന്നത്.അച്ഛനും അമ്മയും പറയുന്നതൊന്നും അവൻഅനുസരിക്കാറില്ല.ദിവസവുംപല്ലുതേക്കാതെയാണ് അവൻ ആഹാരം കഴിക്കുന്നത്.കഴിച്ചുകഴിഞ്ഞാൽ അവൻ വായും കഴുകില്ല.കുളിക്കാനും അവന് മടിയാണ്.ധാരാളം എെസ്ക്രീമും ചോക്ളേറ്റും അവൻ കഴിക്കും.ഒരു ദിവസം അവന് അസഹ്യമായ വയറുവേദനയും ഛർദിയും തുടങ്ങി.അച്ഛനും അമ്മയും കൂടി അവനെ ഉടനെ ആശുപത്രിയിൽ കൊണ്ടുപോയി.മൂന്നു ദിവസം അവന് ആഹാരമൊന്നും കഴിക്കാൻ പറ്റാതെ ആശുപത്രിയിൽ കിടക്കേണ്ടിവന്നു.അപ്പോഴാണ് അവന് തന്റെ തെറ്റ് മനസ്സിലായത്.ഇനിമുതൽ വൃത്തിയും ശുദ്ധിയുമില്ലാതെ ഭക്ഷണം കഴിക്കല്ലായെന്ന് അവൻ തീരുമാനിച്ചു.