ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി ജനനിയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ജനനിയാണ്

പ്രകൃതി അമ്മയാണ്. ഈ ലോകത്തെ എല്ലാ ജീവജാലങ്ങളുടെയും അമ്മ. ആ അമ്മയെ വേദനിപ്പിക്കരുത്. എന്നാൽ, മനുഷ്യൻ ആ അമ്മയെ വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ഇത്തരത്തിലുള്ള ഇടപെടലുകൾ ലോക നാശത്തിന് തന്നെ കാരണമാകുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്മിപ്പിക്കുവാൻ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.
            
              നമ്മുടെ പരിസ്ഥിതി പണ്ടൊക്കെ മലകളും കുന്നുകളും പുഴകളും മരങ്ങളും പാടങ്ങളും വയലുക ളും കാവുകളും എല്ലാം കൊണ്ട് പച്ചപ്പ്‌ നിറഞ്ഞു അതിമനോഹരമായ ഒന്നായിരുന്നു. എന്നാൽ മനുഷ്യന്റെ വിവേകം ഇല്ലാത്തതും ആർത്തി പൂണ്ടതുമായ ഇടപെടലുകൾ കാരണം ഇന്ന് ഇതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. അത് പരിസ്ഥിതിയെ തന്നെ മാറ്റി മറിച്ചിരിക്കുന്നു. അത് കാരണം ഭൂചലനം, വെള്ള പൊക്കം, ജല ക്ഷാമം, കാലാവസ്ഥ വ്യതിയാനo എന്നു വേണ്ട മനുഷ്യ വർഗത്തെ തന്നെ ഇല്ലാതാക്കാന് ശേഷി ഉള്ള കൊവിട് പോലുള്ള മാരക രോഗങ്ങൾ ലോകത്തു പടർന്നു പിടിച്ചു പ്രകൃതി നമ്മോട് പ്രതികരിക്കുന്നു.
     
      നമുക്ക് വികസനം അനിവാര്യമാണ്. എന്നാൽ അത് പരിസ്ഥിതി സൗഹൃദപരം ആകണം എന്ന കാഴ്ച്ചപാടിൽ ഉറച്ചു നിൽക്കണം. മനുഷ്യന്റെ നില നിൽപ്പിന് പ്രകൃതി അനിവാര്യമാണ്. ശുദ്ധ വായു, ശുദ്ധ ജലം എന്ന് വേണ്ട പ്രകൃതിയിലെ എല്ലാ ജീവ ജാലങ്ങളും മനുഷ്യന് അനിവാര്യമാണ്. നാം ഉൾപ്പെടെ ഉള്ള മനുഷ്യർ ഇനിയെങ്കിലും പ്രകൃതിയോട് ക്രൂരതകൾ ചെയ്യാതിരുന്നാൽ മാത്രമേ അടുത്ത തലമുറയ്ക്കും പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും ഉള്ള അവസരങ്ങൾ ലഭിക്കുകയുള്ളൂ. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രശസ്തനായ scientist Albert Einstein പ്രകൃതിയെ കുറിച്ച് പറഞ്ഞ മഹത്തായ ഒരു വാക്യം നമുക്ക് ഓർമ്മിക്കേണ്ടതായുണ്ട്.
"Look Deep into Nature and then you will understand everything Better " .
 

ദേവയാനി.എസ്.എസ്
8 E ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം