സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/പ്രകൃതി എൻ പ്രണയിനി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എൻ പ്രണയിനി

 
ഒരിക്കലും കാണാത്ത
കുയിലിന്റെ പാട്ടിനാൽ
കുയിലിനെ സ്നേഹിച്ച
കുഞ്ഞിനെപോലെൻ പ്രണയം
പ്രകൃതി നിന്നോട്....
ഒരിക്കലും കാണാത്ത
പൂവിൻറെ സുഗന്ധത്താൽ
പൂവിനെ സ്നേഹിച്ച
കുഞ്ഞിനെപോലെൻ പ്രണയം
പ്രകൃതി നിന്നോട്.....
ഒരിക്കലും കാണാത്ത
തെന്നലിൻ കുളിർമയാൽ
കാറ്റിനെ സ്നേഹിച്ച
കുഞ്ഞിനെപോലെൻ പ്രണയം
പ്രകൃതി നിന്നോട്......

ശാലിൻ ഷിനു
1 A സെൻറ് മേരീസ് യു.പി.എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത