എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ വിലയ്ക്കുവാങ്ങിയ നൊമ്പരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിലയ്ക്കുവാങ്ങിയ നൊമ്പരങ്ങൾ

ഇന്ന് നഗരങ്ങളിൽ ആളുകൾ തിങ്ങിപ്പാർക്കുകയാണ്. വീടുകളിലെ മാലിന്യങ്ങളും, ആശുപത്രികളിലെ മാലിന്യങ്ങളും, ശുചിമുറി മാലിന്യങ്ങളും, അറവുശാലയിലെ മാലിന്യങ്ങളും കളയുവാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് റോഡുകളിലും നദികളിലും മറ്റു പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കുവാൻ ആരും മടി കാണിക്കുന്നില്ല. ഇന്ന് ശുദ്ധവായുവും ശുദ്ധജലവും ഇല്ലാതായി. പ്ലാസ്റ്റിക് കത്തിക്കുന്നതും വാഹനങ്ങളുടെ വർദ്ധിച്ച് വരുന്ന പുകയും വായുവിനെ അശുദ്ധമാക്കി കൊണ്ട് ഇരിക്കുന്നു. മനുഷ്യരുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ മൂലം അനേകം മാരക രോഗങ്ങളും പകർച്ച വ്യാധികളും ഉണ്ടാകുന്നു. കാൻസർ പ്രമേഹം ഹൃദയസ്തംഭനം തുടങ്ങിയ രോഗങ്ങൾ അപൂർവ്വം അല്ലാതെ ആയിരിക്കുന്നു. ആഹാര സാധനങ്ങളിൽ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന വിഷ ലായനികൾ, മീൻ കേടുവരാതെ ഇരിക്കാൻ ഉപയോഗിക്കുന്ന ഫോർമലിൻ എന്നിവ മനുഷ്യരെ രോഗികളാക്കുന്നു. ജീവിതത്തിൽ മിതത്വം ശീലം ആകേണ്ടത് അത്യാവശ്യം ആയിരിക്കുന്നു. പോഷക ആഹാരം, വ്യായാമം, ശുദ്ധവെള്ളം, സൂര്യപ്രകാശം, ശുദ്ധവായു, വിശ്രമം, ദൈവവിശ്വാസം, മിതത്വം എന്നിവ ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമാണ്. ഉറുമ്പിനെയും തേനീച്ചയേയും പോലെ അലസത ഇല്ലാത്തവർ ആയിരിക്കണം. ഉറുമ്പ് തന്റെ ഭാരത്തിന്റെ 20 മുതൽ 100 വരെ മടങ്ങ് ഭാരം ഉയർത്തും. മഴക്കാലത്തിന് മുൻപ് ഇവ ആഹാരം ശേഖരിച്ചു വയ്ക്കും. നമുക്ക് പ്രകൃതിയെ സ്നേഹിച്ച ആ കാലഘട്ടത്തിലേക്ക് പോകാം. ആരോഗ്യമുള്ള നല്ല കാലത്തിനായി കാതോർക്കാം.

അലീന മരിയ റോയ്
8 A എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം