കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/' പങ്കുവിൻറെ ചിന്ത'

Schoolwiki സംരംഭത്തിൽ നിന്ന്
' പങ്കുവിന്റെ ചിന്ത'

<
പങ്കു എന്റെ വീട്ടിലെ അരുമയായ നായ ആയിരുന്നു അധികം  വീടുകളിലും സംഭവിക്കാറുള്ളത് പോലെ തന്നെ അവൻ എന്റെ വീട്ടിലും വന്ന ആദ്യനാളുകളിൽ വീട്ടുകാരുടെ കണ്ണിലുണ്ണി ആയിരുന്നു. പതിയെ, പതിയെ ആരാലും ശ്രദ്ധിക്കപ്പെടാതെ വീടിന്റെ മൂലയിലെ അവന്റെ കൊച്ചു  കൂട്ടിൽ ഒതുക്കപ്പെട്ടു . ആ വീട്ടിൽ അവനെ ഏറ്റവും ശ്രദ്ധിച്ചിരുന്ന കണ്ണൻ പോലും രണ്ടുനേരം ഭക്ഷണം കൊടുക്കുവാൻ  മാത്രമേ അവന്റെ അടുത്തു പോകുന്നുള്ളൂ എന്ന അവസ്ഥയായി. അങ്ങനെ  ആരാലും ശ്രദ്ധിക്കപ്പെടാതെ, സ്നേഹിക്കപ്പെടാതെ അവന് ജീവിക്കേണ്ടി വന്നു. അങ്ങനെ ഒരുനാൾ ആണ് പൊടുന്നനെ കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ  ബാധിച്ചത്. നാടും നാട്ടുകാരും ലോകവും പേടിച്ചു വിറച്ചു . ഭൂമിയിലെ  സർവ്വചരാചരങ്ങളെയും അടക്കിവാണിരുന്ന മനുഷ്യൻ സ്വന്തം കണ്ണുകൊണ്ട് കാണുവാൻ സാധിക്കാത്ത ഒരു  വൈറസിനെ പേടിച്ച് കഴിയുന്ന അവസ്ഥയായി . മൃഗങ്ങളെ കൂട്ടിലടച്ച വളർത്തുന്ന മനുഷ്യർ യാത്രാ സ്വാതന്ത്ര്യം  എന്നതിന്റെ വില മനസ്സിലാക്കി. ഇപ്പോൾ  വീട്ടുകാർ  മത്സരത്തിലാണ്  പങ്കുവിനെ സ്നേഹിക്കാൻ, കുളിപ്പിക്കാൻ, മരുന്ന് കൊടുക്കുവാൻ. പങ്കു സന്തോഷത്തിലാണ് നായ ആണെങ്കിലും അവനും കുറച്ചൊക്കെ കാര്യങ്ങൾ മനസ്സിലായി തുടങ്ങി . ക്രൂരം ആണെങ്കിലും ഈ കൊറോണ  മാറാതെ ഇരുന്നെങ്കിൽ  എനിക്ക് എപ്പോഴും വീട്ടുകാരുടെ  സ്നേഹം കിട്ടുമല്ലോ. അല്ല ഇനി ഞാൻ മാത്രമേ ഇങ്ങനെ  ചിന്തിക്കുന്നുള്ളുവോ? അറിയില്ല. അവൻ നീട്ടിയൊരു കുര കുരച്ചു  അത്  സന്തോഷത്തിന്റെ ആണോ അതോ....?

ശ്രീഹരി കെ.
4 C കൂത്തുപറമ്പ യു. പി. സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ