കളിപ്പാവ

എന്നത്തെയും പോലെ അവൾ രാവിലെ ഉറക്കം വെടിഞ്ഞു. പക്ഷേ ഇന്ന് പതിവില്ലാത്ത ഒരു സന്തോഷം മുഖത്തുണ്ട്.

" അമ്മ എന്റെ യൂണിഫോം വേഗം എടുത്തു വയ്ക്ക് "

"ഞാൻ എടുത്തു വച്ചിട്ടുണ്ട്. വന്ന് ചായ കുടിക്കാൻ നോക്ക്." യൂണിഫോമിട്ട് മേശപ്പുറത്തെത്തി. "ഓ ഇന്നും ദോശ.ഇത് തിന്ന് തിന്ന് ഞാൻ മടുത്തു."

"നീ ഇന്ന് പത്രവാർത്ത എഴുതിയോ. ടീച്ചർ ഇന്നലെ വാട്സപ്പ് ഗ്രൂപ്പിൽ അയച്ചത് കണ്ടില്ലേ. ദാ പേപ്പർ വേഗം എഴുത്. പ്രധാന വാർത്ത മാത്രം മതി."

" ഇതില് മുഴുവൻ വെട്ടും കുത്തും പീഡനവും മാത്രേ ഉള്ളൂ.ടിങ്... ടിങ് .... ടിങ്. "

"അമ്മേ അവര് വന്നു, ഞാൻ പോയി "

"റോഡ് കടക്കുമ്പോൾ ശ്രദ്ധിക്കണം, ബുക്കെല്ലാം എടുത്തില്ലേ".

" ഇതല്ലേ എപ്പോഴും പറയുന്നത്,ശരി ഞാൻ പോയി ".

റോഡ്സെെഡ്

"എടി ഇതാരാ ഈ പെൺകുട്ടി ഇവളുടെ ......."

"സമയം ഒരു പാടായി വാ നമ്മക്ക് പോവാം."

"പാവം അതിന്റെ വയറിൽ ഒന്നുമില്ല".

സ്കൂൾ

ക്ലാസ്സിൽ കയറി ഇരുന്നു. മനസ്സിൽ ആ ഒട്ടിയ വയറും പൊട്ടാറായി നിൽക്കുന്ന നീരുറവ കണക്കെയുള്ള കണ്ണുകൾ ഒരു ദയനീയമായ കാഴ്ച.പിരീഡുകളും ടീച്ചർമാരും മാറി മാറി വന്നു. ക്ലാസ്സിൽ ഇരിക്കുകയാണെന്നു പോലും തോന്നുന്നില്ല.

സ്കൂൾ വിട്ട് വീട്ടിലേക്ക്

വീട്ടിലേക്ക് ഓടിക്കയറി. വീടുറങ്ങിപ്പോയിരിക്കുന്നു. എവിടെ നോക്കിയാലും മൂകത.

രാവിലെ

"അമ്മേ കുറച്ച് ചോറ് കൂടുതൽ വേണം"

"ഇതെന്ത് മറിമായം ".

"അവര് വന്ന് വേഗം "

ഇന്ന് പതിവിൽ നിന്ന് കുറച്ച് വ്യത്യസ്തം

റോഡ്സൈഡിൽ എല്ല്പൊന്തിയ കൈകൾ കൊണ്ട് ഇറുക്കിപ്പിടിച്ച ആ പാത്രത്തിൽ കണ്ണോടിക്കുന്ന പെൺകുട്ടി ആ പാത്രത്തിലേക്ക് ചോറുരുളകൾ കല്ലുകൾ പോലെ വീഴാൻ തുടങ്ങി. നീരുറവ പൊട്ടി.ആ കണ്ണുകൾ ഒരു നിമിഷ നേരം പ്രകാശപൂരിതമായി.' ഉണങ്ങിയ ചെടിക്ക് ദാഹജലം കൊടുക്കുന്നതു പോലെ തെരുവിൽ ഇൗ കാഴ്ചയും പതിവായി.

"നാളെത്തെ ചോറ് ഞാൻ കൊണ്ടുവരാം "

"വാ നമുക്ക് പോവാം' "

ഒരു രാവിലെ,

എല്ലാവരും മരവെപ്രാളം കാണിച്ചുകൊണ്ട് ഓടുകയാണ്.

" അമ്മേ എല്ലാരു ഏട്ത്തേക്കാ ഇങ്ങനെ ഓട്ന്ന്."

" നിനക്ക് ഇന്ന് സ്കൂളിൽ പോകണ്ടേ വേഗം നോക്ക്."

"ഞാൻ റെഡി അമ്മെ അവരെ കാണുന്നില്ലല്ലോ ഞാൻ ഒന്ന് ഫോണിൽ വിളിക്കട്ടെ "

കീ ....കീ.... കീ--- ..

ബെല്ലകൾക്ക് പകരം ഫോൺ മുഴങ്ങി. പാറി നടന്ന കിളികൾ കൂട്ടിൽ ബന്ധനത്തിലായിരിക്കുന്നു. ബസ്സിൽ കയറി ഒന്നും മനസ്സിലാവുന്നില്ല എല്ലാം വ്യത്യസ്തം.

"എന്താ പറ്റിയത് എടി നീ പറയ്"

"അറിയില്ല "

സ്കൂൾ

അവൾ വരാന്തയിലൂടെ നടന്നു നീങ്ങുമ്പോൾ ആ വാർത്ത കേട്ടു .

" നാല് ചെന്നായ്ക്കളുടെ വേഷമണിഞ്ഞവർ ചേർന്നാണ്. "

പെൺമക്കളെ എന്ത് വിശ്വസിച്ച് എവിടെയെങ്കിലും അയക്കും. ബലാത്സംഗവും പീഡനവും മാത്രം."

"ആ പെൺകുട്ടി തെരുവിൽ ഭിക്ഷയെടുക്കുന്നതാണത്രേ."

ഇപ്പോൾ പെൺകുട്ടികൾ വെറും കളിപ്പാവ ഇനി ചാലന കളുടെ പീഡനവും "

" പെട്ടെന്ന് ആരുമറിയാതെ വരണ്ട ചുണ്ടുകളിൽ ഉപ്പുകണങ്ങൾ പുറപ്പെടാൻ തുടങ്ങി. നീരുറവ പോലെ"

അനാമിക.കെ
7 B പി കെ വി എസ് എം യു പി സ്കൂൾ, ഇരിണാവ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ