ടി. ജി. പി. ഗവ. യു. പി. സ്കൂൾ പൈങ്ങോട്ടായി

(16764 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി. ജി. പി. ഗവ. യു. പി. സ്കൂൾ പൈങ്ങോട്ടായി
വിലാസം
പൈങ്ങോട്ടായി

കോട്ടപ്പള്ളി പി.ഒ.
,
673541
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1925
വിവരങ്ങൾ
ഫോൺ0496 2590389
ഇമെയിൽgupspaingottayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്16764 (സമേതം)
യുഡൈസ് കോഡ്32041101013
വിക്കിഡാറ്റQ64550131
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവള്ളൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ141
പെൺകുട്ടികൾ132
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി കെ മുകുന്ദൻ
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ കുരിക്കൾ കണ്ടി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി ഹനീഷ്
അവസാനം തിരുത്തിയത്
19-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പൈങ്ങോട്ടായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ. പി, യു. പി വിദ്യാലയമാണ് ടി. ജി. പി. ഗവ. യു. പി. സ്കൂൾ പൈങ്ങോട്ടായി  . ഇവിടെ 227 ആൺ കുട്ടികളും 141 പെൺകുട്ടികളും അടക്കം ആകെ 368 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പൈങ്ങോട്ടായിലാണ്. വിദ്യാലയം സ്ഥിതിചെയ്യുന്നൽ. ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി നിർണയിക്കുന്ന പൈങ്ങോട്ടായി - ചുണ്ടേക്കൈ റോഡിന് സമീപമുള്ള പൈങ്ങോട്ടായി പള്ളിക്ക് സമീപമുള്ള പഴയ പൈങ്ങോട്ടായി പാറ ഇടിച്ച് നിരത്തിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോൾ സ്കൂൾ കെട്ടിട

ആയഞ്ചേരി അംശത്തിലെ മമ്മള്ളിത്താഴ കനിയിൽ 1910 നും 1920 നും നുമിടയിൽ സ്ഥാപിച്ച വിദ്യാലയത്തിന്റെ ആദ്യനാമം ബോർഡ് എലമെന്ററി സ്കൂൾ ആയഞ്ചേരി എന്നായിരുന്നു. കീഴാറ്റിൽ അമ്മത്, കൊളത്തായി നാരായണൻ നമ്പ്യാർ എന്നീ വ്യക്തികളുടെ പൂർണ സ്വാധീനത്തിലായിരുന്ന പഴയ കാലത്ത് ആയഞ്ചേരി പ്രദേശം ബ്രിട്ടീഷ് ആധിപത്യം, ശിപായിലഹള, ഏറനാട് സമരം, മുസ്ലിം പിന്നോ കാവസ്ഥ എല്ലാം ചേർന്ന സമ്മർദ്ദത്തിൽ ഡപ്യൂട്ടി ഇൻസ്പെക്ടറായ ഗഫൂർഷ, ആയഞ്ചേരി പ്രദേശത്ത് വരികയും ഒരു മുസ്ലിം വിദ്യാലയത്തിന്റെ ആവശ്യകതയെപ്പറ്റി കീഴാറ്റിൽ അമ്മതിനോട് സൂചിപ്പിക്കുകയും ചെയ്തു. അദ്ദേഹം പറ ക്കൽ സൂപ്പിയുടെ മമ്മള്ളിക്കുനിയിൽ കെട്ടിടം പണിയുകയും സ്കൂൾ സ്ഥാപി ക്കുകയും ചെയ്തു. 4-ാം തരം എലിമെന്ററി സ്കൂൾ 5-ാം തരമായി ഉയർത്തു കയും ചെയ്തു. 1950 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ട 'ബോർഡ് മാപ്പിള സ്കൂൾ ആയഞ്ചേരി' എന്ന പേരുമാറ്റി ഗവ.ബേസിക് മാപ്പിള സ്കൂൾ എന്നാക്കുകയും പിന്നീട് ഗവ.യു.പി.സ്കൂൾ ആയഞ്ചേരി എന്നാവുകയും അത് മാറി ഇന്നത്ത തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പൈങ്ങോട്ടായി എന്നായി മാറു കയും ചെയ്തു.

മമ്മള്ളിക്കുനിയിലെ വാടക കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം കെട്ടിടപഴക്കവും റോഡിനോട് ചേർന്നതായതുകൊണ്ടും കെട്ടിടമൊഴിച്ച് മറ്റു സ്ഥലസൗക ര്യങ്ങൾ ഇല്ലാത്തത് കൊണ്ടും വലിയ അസൗകര്യങ്ങളാൽ വീർപ്പുമുട്ടി കഴിക്കുക യായിരുന്നു. ഈ കെട്ടിടം ആയഞ്ചേരി ഗ്രാമപഞ്ചായത്തിലുമാണ് വിദ്യാലയത്തിന്റെ ഒരു ഭാഗം പെങ്ങോട്ടായിയിലെ പാറച്ചാൽ പറമ്പിന് സമീപത്തുള്ള പാറ സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥലത്തേക്ക് മാറ്റുകയും വിദ്യാലയം പൂർണമായും ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റപ്പെടുകയും ചെയ്തു. ഈ സ്ഥലം തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലായതിനാൽ പഴയ ആയഞ്ചേരി എന്ന പേരുമാറി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഗവ.യു.പി.സ്കൂൾ പൈങ്ങോട്ടായി എന്നായി മാറുകയും ചെയ്തു.

2011 വരെ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ പരിമിതികളിൽ  കഴിയുകയായിരുന്നു. ജനുവരി മാസത്തിൽ പോലും സ്കൂൾ മുറ്റം മഴവെള്ളം കെട്ടികിടക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ 2011 ശേഷം ഈ അവസ്ഥമാറുകയും പുരോഗതിയുടെ പാതയിലൂടെ മുന്നോട്ടേക്ക് കുതിക്കുകയുമായിരുന്നു. മാറിയ സാമൂ ഹിക ജീവിത ചുറ്റുപാടുകളിൽ നിന്നും സ്കൂളിലെത്തുന്ന പുതിയ തലമുറയ്ക്ക് അവരുടെ ഗാർഹികാന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന ഭൗതിക ചുറ്റുപാടുകൾ സ്കൂളിൽ ഉണ്ടാവണം എന്ന ദീർഘവീക്ഷണമാണ് ഈ മാറ്റത്തിനു പിന്നിലെന്ന് കാണാൻ കഴിയും. വിദ്യാലയ അന്തരീക്ഷം ഭൗതികമായും സാമൂഹ്യമായും മെച്ച പ്പെടുമ്പോൾ മാത്രമേ കുട്ടികളുടെ വരവിലും മികവിലും നേട്ടമുണ്ടാക്കാൻ കഴിയു എന്ന ഉറച്ച കാഴ്ചപ്പാടാണ് ഇക്കാലയളവിൽ സ്കൂളിനെ നയിച്ചത്.

പുതിയ കെട്ടിടങ്ങൾ, വൃത്തിയുള്ള വിദ്യാലയാങ്കണം, മലിനജല ദൂരീകരണ പദ്ധതി, ടാഗോർ ലൈബ്രറിയും വായനശാലയും വൃത്തിയുള്ളതും സൗകര്യങ്ങളുള്ളതുമായ അടുക്കള, സ്കൂൾ മതിൽ, പ്രവേശനകവാടം, 40 ൽ ഏറെ കുട്ടികൾക്ക് ഒരേ സമയം പരിശീലനം നൽകാവുന്ന ആവശ്യത്തിന് കമ്പ്യൂട്ടറുകൾ, ലാണ് ഗ്രൗണ്ടിലെ ക്ലാസുകളിലെ ശബ്ദസംവിധാനം (മൈക്ക് സ്കൂൾ ബസ്സ് തുടങ്ങി 2011-17 കാലഘട്ടം പൈങ്ങോട്ടായി ഗവ.യു.പിയുടെ പുരോഗതിയുടെ പട്ടിക നീളുകയാണ്. ഈ സുദീർഘമായ കാഴ്ചപ്പാടിന്റെയും ഇടപെടലിന്റെയും തെളിവുകളായി ഈ കാല ഘട്ടത്തിലെ വിദ്യാർത്ഥി പ്രവേശന ഗ്രാഫ് തെളിയിക്കുന്നു. ഓരോ വർഷവും കുട്ടിക ളുടെ പ്രവേശനത്തിൽ വർദ്ധനവിന്റെ തോത് ഉയരുകയാണ്. 2008 മുതൽ 2011 വരെ ആകെ കുട്ടികളുടെ എണ്ണം 140 നും 145 നും ഇയിലായിരുന്നു. എന്നാൽ മേൽ പ്രസ്താവിച്ച പ്രവർത്തനങ്ങളുടെ കാലയളവിൽ 145; 153, 177, 250, 31, 387 എന്നിങ്ങനെ ക്രമാതീ തമായി പുരോഗമിക്കുകയായിരുന്നു.

ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയവ സൃഷ്ടിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സംസ്ഥാന ഭരണതലത്തിലും കൃത്യമായ ആസൂത്രണവുമായി സമീപിക്കാൻ പ്രധാനാധ്യാപകൻ കെ.വി.ശശി മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് സി.പി. അബ്ദുറഹിമാൻ, എസ്.എൻ.സി ചെയർമാൻ പി.എം.ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പി.ടി.എ. എസ്.എം.സി, എസ്.എസ്.ജി, എസ്.ആർ.ജി, സ്റ്റാഫ് എന്നീ വിവിധ ഘടക ങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞു എന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. 2014 -15 വർഷത്തെ മികച്ച പി.ടി.എക്കുള്ള സംസ്ഥാനതല അവാർഡ് നേടിയെടുക്കാൻ കഴി അതും ഈ കാഴ്ചപ്പാടിന്റെ വിജയത്തിലെ പ്രാധാനപ്പെട്ട ഏട് തന്നെ

ഈ കാലയളവിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ പ്രദേശങ്ങൾ പ്രാദേശിക പി.ടി.എ കൾ വിളിച്ചു ചേർക്കുകയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭിവാ യങ്ങൾ രൂപീകരിക്കാനും കഴിഞ്ഞു. സ്കോളർഷിപ്പ് നേടാനുള്ള പ്രത്യേക പരിശീലന ങ്ങൾ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് രക്ഷാകർത്യ ബോധവൽക്കരണം മാനസികാരോഗ്യ ബോധവൽക്കരണം, ഗണിതലാബ് ഓണം, റംസാൻ ക്രിസ്തുമസ് തുടങ്ങിയ ആഘോഷവേളകൾ എന്തിനേറെ വാർഷികാഘോഷ വേളകൾ വരെ പഠന പ്രവർത്തനങ്ങളുമായി കണ്ണിചേർത്തുകൊണ്ടുള്ള പരിപാടികളാണ് നടത്തിയതെന്ന് തെളിവുകൾ നിരത്തി കാണിക്കാൻ കഴിയും. മയ്യഴിയുടെ കലാകാരൻ സംസാരിക്കുന്ന എം.മുകുന്ദൻ, കുരീപ്പുഴ ശ്രീകുമാർ ഉൾപ്പെടെ കലാകേരളത്തിന്റെ സംഭാവനകളെ പങ്ങോട്ടായിക്ക് നേരനുഭവമാക്കി മാറ്റാൻ ഈ കാലയളവിൽ കഴിഞ്ഞു. ഇതിന്റെ യാ ഫലമായിട്ടാണ് ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നുപോലും രക്ഷിതാ കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.

എൻ.എൻ.എ പദ്ധതിയുടെ ഭാഗമായുള്ള തോടന്നൂർ ബി.ആർ.സി യുടെ ആസ്ഥാനം നമ്മുടെ സ്കൂൾ കോമ്പൗണ്ടിലാണ്. ഇപ്പോഴത്തെ ബിപിഒ എടത്തട്ട രാധാകൃഷ്ണൻ ട്രെയിനർമാർ, കോർഡിനേറ്റർമാർ എന്നിവരും വിദ്യാലയവികസന സമിതിയുമായി വിപുലമായ വികസനപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

എല്ലാ ക്ലാസ് മുറികളും ഡിജിറ്റലാക്കി ഹൈടെക് വിദ്യാലയമാക്കാനാവശ്യമായ ഫണ്ട് ജനകീയമായി സമാഹരിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കയാണ്. എം.എൽ.എ ഫണ്ടിൽനിന്നും ലഭിച്ച സാമ്പത്തിക സഹായമുപയോഗിച്ച് സ്കൂൾ ഗ്രൗണ്ട് നവീകര ണത്തിനും പ്രവർത്തിക്കും തുടക്കമിട്ടുകഴിഞ്ഞു.

ReplyForward

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവള്ളൂർ - ആയഞ്ചേരി റോഡിൽ പൈങ്ങോട്ടായി ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മീ. ദൂരം. തിരുവള്ളുരിൽ നിന്നോ ആയഞ്ചേരിയിൽ നിന്നോ ബസിലോ ടാക്സിയിലോ എത്തിച്ചേരാം. (മൂന്നുകിലോമീറ്റർ)