ഞെട്ടുന്നില്ലേ നിങ്ങൾ
ലോകത്തിൻ കരൾ വെട്ടി
കണ്ണീർപ്പുഴ തീർത്ത
രോഗത്തിൻ കഥ കേൾക്കെ ?
വുഹാൻ തെരുവീഥികളിൽ
ഉന്മാദനൃത്തമാടിയ
ഭൂഗോളമാകെ പടർന്നു കയറിയ
ജീവകോശം നീ
സകലതും വെട്ടിപ്പിടിക്കാൻ
വെമ്പൽ കൊള്ളും
മാനവൻതൻ
ചെയ്തിയിൽ വിലങ്ങിട്ടു .
വിശ്വസംസ്കാരത്തിനുത്തുംഗശൃംഗം
പാരിലുടഞ്ഞു വീണപ്പോൾ
ലോകം ഞടുങ്ങിയോ ?
നാടിൻ ധമനികൾ മരവിച്ചുവോ ?
പ്രകൃതിയേകിയ
ചെറുതിരിച്ചടിയെ തടയാനാകാതെ
വേപഥുപൂണ്ടൂ
മാനവകുലം
ഉയരണം
ഉയർത്തെഴുന്നേൽക്കണം
ഒന്നിച്ചെതിരിടേണമീ
ലോകവിപത്തിനെ
തടുക്കണമീ മഹാമാരിയെ
അതിനായ്
മനസ്സുകളൊന്നിക്കേണം
സാമൂഹിക അകലം പാലിക്കുമ്പോഴും
വൈറസിൻ ശക്തിയെ വെല്ലാൻ
മനുഷ്യൻ തൻ ബുദ്ധിക്കാകും നിശ്ചയം
അതിനാകട്ടെ നമ്മുടെ
ഓരോ ചുവടുവയ്പ്പും .