എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/കൊറോണ .....?
കൊറോണ .....?
കോവിഡ് 2019 എന്ന വൈറസ് കൊറോണ കുടുംബത്തിലെ ഒരംഗം മാത്രമാണ് . ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് 2019 നവംബറിൽ റിപ്പോർട്ട് ചെയ്തതിനാലാണ് കോവിഡ് 19 എന്ന് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഗ്രഹണ സമയങ്ങളിൽ സൂര്യന്റെയോ ചന്ദ്രന്റെയോ ചുറ്റും കാണപ്പെടുന്ന പ്രകാശ വലയത്തെ ആണ് കൊറോണ എന്ന് പറയുന്നത് . 1968 ൽ ഒരു സംഘം ശാസ്ത്രജ്ഞർ ഗവേഷണത്തിന് ഇടക്ക് ഇലക്ട്രോ മൈക്രോസ്കോപ്പിലൂടെ കണ്ടെത്തുമ്പോൾ ഈ വൈറസിന്റെ രൂപം ഗ്രഹണ സമയത്തെ പ്രകാശ വലയത്തിന് സമാനമായിരുന്നു. അതിനാലാണ് ഈ വൈറസുകൾ കൊറോണ വൈറസ് എന്നറിയപ്പെടുന്നത്. പനി, വരണ്ട ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം പകരുന്ന കോവിഡ് 19 എന്ന വൈറസിന് ആൻറിവൈറസ് കണ്ടെത്താൻ ശാസ്ത്രലോകത്തിന് സാധ്യമായിട്ടില്ല. അതുകൊണ്ടുതന്നെ ഏകദേശം 23 ലക്ഷം ആളുകൾക്ക് രോഗബാധ പിടി പെട്ടിട്ടുണ്ട് കൂടാതെ ഒന്നരലക്ഷത്തിലധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം പതിനയ്യായിരത്തോടടുക്കുകയാണ്. അഞ്ഞൂറിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നു ലോകത്തിലെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെ കോവിഡിന്റെ പിടിയിൽ അമരുമ്പോൾ നമ്മുടെ ശ്രദ്ധയിൽ നിന്ന് മാറിപ്പോയ പോയ ഒരു കൊച്ചു രാജ്യം ഉണ്ട്, ജപ്പാൻ ❗ തുടർച്ചയായി വ്യത്യസ്ത ദുരന്തങ്ങൾ പ്രത്യക്ഷപ്പെടുന്ന ജപ്പാനെ കീഴടക്കാൻ covid 19ന് കഴിഞ്ഞിട്ടില്ല. അതിനുള്ള പ്രധാന കാരണം വർഷങ്ങളായി നിലനിൽക്കുന്ന അവരുടെ ശുചിത്വബോധം തന്നെ. Covid ന്റെ വ്യാപനങ്ങൾക്കു ശേഷം നമുക്കിടയിൽ ശ്രദ്ധേയമായ മാസ്‌ക്കു കളും സാനിടൈസറും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇതേ പ്രാധാന്യത്തിൽ തന്നെ എന്നും അവർക്ക് സുപരിചിതമാണ്. ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന്റെ കഥ തികച്ചും വ്യത്യസ്തം തന്നെ. 2020 ജനുവരി 30ന് ഇന്ത്യയിൽതന്നെ ആദ്യമായി രോഗം കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ഇന്ന് നാനൂറോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിലും ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് ഇതിനെ തുടർന്നുള്ള മരണനിരക്ക് 0.5% മാത്രമായിരിക്കുന്നു. കൂടാതെ 250ലധികം കം ആളുകൾക്ക് രോഗം ഭേദമായിരിക്കുന്നു എന്നതും ശ്രദ്ധേയം. ജനങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന ജനാധിപത്യ ഭരണത്തിന് മാതൃകയായ കേരള സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും കൂട്ടായ തീരുമാനങ്ങളും അതു നടപ്പിലാക്കാൻ രാപ്പകലുകൾ സേവനമനുഷ്ഠിക്കുന്നു പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും ആണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തികൾ. ലോകത്തിനാകെ ഈ കൊച്ചു കേരളം മാതൃകയാകുന്നു.....❗
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം