സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊറോണ കാട്ടിത്തന്നത്
കൊറോണ കാട്ടിത്തന്നത്
രാവിലെ ചായകഴിഞ്ഞു ടി.വി കണ്ടിരിക്കുമ്പോൾ അച്ഛൻ ഉറങ്ങാറുണ്ടെന്നും......... അമ്മയപ്പോൾ കള്ളച്ചിരിയോടെ തട്ടിയുണർത്താറുണ്ടെന്നും.......... ഉച്ചയൂണ് കഴിഞ്ഞ് ഇരുവരും ഒന്ന് മയങ്ങാറുണ്ടെന്നും........ പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും......... വെെകുന്നേരം മുറ്റത്തെ മാവിൻ തണൽ സിറ്റൗട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും............ അഞ്ചുമണി വെയിൽ ഊണ് മേശപ്പുറത്ത് വിരിയിടുമെന്നും........... ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്..........
|