Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലം
കുറേ മാസങ്ങളായി തന്റെ മകന്റെ വരവിനായി കാത്തിരിക്കുന്ന ഒരു അമ്മയും അച്ഛനും. തന്റെ ഭർത്താവ് വരുന്നു എന്ന വിവരം അറിഞ്ഞ് സന്തോഷിച്ചിരിക്കുന്ന ഭാര്യ . അച്ഛൻ വന്നു കഴിഞ്ഞ് ഉല്ലാസയാത്രക്ക് പോകാൻ കാത്തിരിക്കുന്ന 2 മക്കൾ . അവരുടെ സന്തോഷത്തെ ഇല്ലാതാക്കിക്കൊണ്ട് COVID 19 എന്ന മഹാമാരി കേരളത്തെയും പിടിച്ച് ഉലക്കുന്നു .മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷണത്തിൽ ഇരുത്താൻ സർക്കാർ വിജ്ഞാപനവും എത്തി . ഒരു കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളും ഇല്ലാതായി .തന്റെ മകന് രോഗം ഉണ്ടാകുമോ എന്ന് അച്ഛനും അമ്മക്കും ഭയം .
ആ മനുഷ്യൻ വിമാനം ഇറങ്ങിയപ്പോഴാണ് ഈ രോഗത്തിന്റെ തീവ്രതയെ പറ്റി മനസ്സിലാക്കുന്നത് . അങ്ങനെ മറ്റാർക്കും താൻ മൂലം രോഗം പടരാതിരിക്കാൻ സ്വയം ക്വാറന്റീനിലായി . ആ മനുഷ്യന്റെ വീട്ടിൽ നിന്നും ഇറങ്ങാതെ സ്വന്തം മക്കളോടുപോലും ഇടപെടാതെ കഴിഞ്ഞത് 24 ദിവസം .
എന്നാൽ അടുത്ത ദിവസം അയാളുടെ പരിശോധനക്ക് +ve (covid 19 ) ആണെന്ന് അറിഞ്ഞത് . അയാളെ ആശുപത്രിയിൽ എത്തിച്ചു . അയാളുടെ കുടുംബം മുഴുവൻ ആശങ്കയിലായി . അവരുടെ അവസ്ഥയെ പറ്റി മനസിലാക്കാതെ നാട്ടുകാർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു തുടങ്ങി . ആ കുടുംബം ഒറ്റപ്പെട്ടു .സങ്കടങ്ങൾക്ക് പുറകെ സങ്കടങ്ങൾ .ഇല്ലാത്ത കഥകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിന്നു . ആ ഒരു കുടുംബത്തിന്റെ മാനസിക അവസ്ഥയെ പറ്റി ആരും ചിന്തിച്ചില്ല . അങ്ങനെ ദിവസങ്ങൾ മുന്നോട്ടു പോയി ആ മനുഷ്യന് രോഗം ഭേദമായി . ആ കുടുംബം ഒറ്റപ്പെട്ട അവസ്ഥയിലും മനക്കരുത്തോടെ തളരാതെ പിടിച്ചു നിന്നു . അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു .
നമ്മുടെ ഈ ജനതക്ക് ഉള്ള ഒരു പ്രശനം എന്തെന്നാൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുക . അതിലൂടെ ആ കുടുംബങ്ങൾക്ക് ഉണ്ടാകുന്ന മാനസിക അവസ്ഥയെ പറ്റി ആരു മനസിലാക്കുന്നില്ല . ഈ സമയങ്ങളിൽ ആ കുടുംബങ്ങളെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത് അവരെ സംരക്ഷിക്കാനും നല്ല വാക്കുകൾ പറഞ്ഞ് അവരെ ആശ്വസിപ്പിക്കാനും ഉള്ള ഒരു മനസ്സാണ് . ചില ഇടങ്ങളിൽ കൈതാങ്ങായി ജനങ്ങൾ ഉണ്ടെങ്കിലും കുറച്ചു സ്ഥലങ്ങളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടെന്നുള്ളത് യാഥാർത്ഥ്യം ആണ് ....
ഇത് വെറും
ഒരു കഥയല്ല . യഥാർത്തത്തിൽ നമ്മുടെ നാട്ടിൽ COVID 19 വന്ന് ഒറ്റപ്പെട്ടു പോകുന്ന ഓരോ കുടുംബത്തിന്റെയും അവസ്ഥയാണ് .........
ഒറ്റക്കെട്ടായി ഈ covid 19 നെ പ്രതിരോധിക്കാം .....
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ
|