വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി
വൃത്തി നമ്മുടെ ശക്തി
'ഞാൻ ഒരു കഥ പറഞ്ഞു തുടങ്ങാം.... എലിയമ്മാവാ എങ്ങോട്ടാ യാത്ര? ഞാനി നാടുവിട്ടു പോവുകയാ കൊതുകച്ചാ.... എന്തുപറ്റി? ഈ വൃത്തിയുള്ള നാട്ടിൽ നമ്മളെപ്പോലുള്ളവര എങ്ങനെയാ ജീവിക്കുക ? വിശന്നു ജീവിക്കാൻ ഇനി വയ്യ.... ശരിയാ മുട്ടയിടാൻ കെട്ടിക്കിടക്കുന്ന ഒരു തുള്ളി വെള്ളം പോലും കാണാൻ ഇല്ല. ജീവിക്കാനുള്ള പ്രയാസം കൊണ്ട് ചങ്ങാതിമാരൊക്കെ നാടുവിട്ടു. ഞാനും കൂടെ പോരട്ടെ? എന്റെ കാര്യവും കഷ്ടമാ.... ഞാനും വരാം മണിയ 'നീച്ചയും ഒപ്പം കൂടി. ഹൊ ഇവിടെയെത്തിയത് ഭാഗ്യമായി കുറച്ചു നാളുകൾ കൊണ്ട് ശരി രമൊക്കെ നന്നായി അല്ലേ കൊതുകച്ചാ..... അതെയതെ ഇഷ്ടം പോലെ ഭക്ഷണം നമുക്ക് താമസിക്കാൻ പറ്റിയ സ്ഥലം .... ഇനി നമുക്ക് എവിടെയും പോകണ്ട ഇവിടെ സുഖമായി കഴിയാം മണിയനീച്ച സന്തോഷത്തോടെ പറഞ്ഞു..... ഈ രണ്ടു ഗ്രാമങ്ങളിൽ ഏത് ഗ്രാമത്തിൽ താമസിക്കാനാണ് ഇഷ്ടം? എന്തുകൊണ്ട് ? ഒന്നാമത്തതിൽ കാരണം നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ പരിസരം വൃത്തിയുള്ള തായിരിക്കണം. വൃത്തിയില്ലാത്തിടങ്ങളിലാണ് കൊതുക്, ഈച്ച, എലി മുതലായ ജീവികൾ കൂടുതൽ ഉണ്ടാവുന്നത്.ഇത്തരം ജിവികളാണ് പലരോഗത്തിനും കാരണം. മനുഷ്യന്റെ രക്തം കുടിക്കുന്ന കൊതുകുകൾ നിരവധി രോഗങ്ങൾ പരത്തുന്നു മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ, തുടങ്ങിയവയാണ് കൊതുക് പരത്തുന്ന രോഗങ്ങൾ. വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് ഈ ചെറു ജീവിയാണ്. എലിപ്പനി, പ്ലേഗ് തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് എലിയാണ്. നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത രോഗങ്ങൾക്ക് കാരണക്കാരനായ ധാരാളം ജീവികളുണ്ട്.ഇത്തരം ജീവികൾ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
1 - ചപ്പുചവറുകൾ കൂടിക്കിടക്കാൻ അനുവദിക്കരുത്
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ