കെ.എ.യു.പി.എസ് തിരുവത്ര/അക്ഷരവൃക്ഷം/ലോക പരിസ്ഥിതി ദിനം Rinsha sherin. K 4.C

Schoolwiki സംരംഭത്തിൽ നിന്ന്
                                             ലോക പരിസ്ഥിതി ദിനം 


        എല്ലാ വർഷവും ജൂൺ 5 ആണ്  ലോക പരിസ്ഥിതി ദിനമായി ആ ചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി   

ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

            ദിവസേന അന്തരീക്ഷത്തിച്ചേരുന്ന കാർബൺഡൈ യോക് സൈഡ്, മീഥേൻ, നൈ ട്രോക് സൈഡ്, ക്ളോറോഫോം, കാർ ബണുകൾ എന്നീ വാതകങ്ങളുടെ  അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്‌ക്  കാരണമാവുകയും തന്മൂലം ആഗോള താപനം  ഉണ്ടാവുകയും ചെയുന്നു.   
         മരങ്ങളും കാടുകളും  സംരക്ഷിക്കുക, വനപ്രദേശങ്ങൾ  വിസ്തൃത  മാകാൻ ശ്രമികുക, അതുവഴി  ആഗോള പാർസ്ഥിതിക  സന്തുലനവും  ഉറപ്പാക്കുക  എന്നതാണ്  പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.  
            'കാർബൺ ന്യുട്രാലിറ്റി' കൈവരിക്കുക  വഴി ഓസോൺ  വിള്ളലിന്  കാരണമാവുകയും  ആഗോള താപനം  ഉണ്ടാവുകയും  ചെയ്യുന്ന ഗ്രീൻ ഹൗസ്  വാതകങ്ങൾ  പരമാവധി കുറയ്ക്കാനുള്ള  ശേഷി കൈ വരികുകയുമാണ്   ഉദ്ദേശിക്കുന്നത്. 

Rinsha sherin. K Class 4.C