എച്ച്.എസ്.വലിയകുളം/അക്ഷരവൃക്ഷം/അതിജാഗ്രത + അനുസരണ = അതിജീവനം

അതിജാഗ്രത + അനുസരണ = അതിജീവനം

ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസ് ലോകത്തിലെ ജനജീവിതം അപ്പാടെ മാറ്റിമറിക്കൂകയാണ് അതിനാൽ നാം ഓരോരുത്തരിൽ നിന്നുണ്ടാവേണ്ടത് അതിജാഗ്രതയാണ്. സർക്കാർ വരുത്തിയ നിയന്ത്രണങ്ങളും ആരോഗ്യവകുപ്പുന്റെ നിർദേശങ്ങളും പൂർണമായും പാലിച്ചു വെണം നാം ഈ വലിയപോരാട്ടത്തിൽ ചേരാൻ. ജാഗ്രത എന്ന വലിയ ആയുധംകോണ്ടുവേണം ഈ വില്ലനെ നാം തുരത്തണ്ടത്.

സ്വന്തമായി കോശങ്ങളോ പ്രോട്ടീൻ നിർമാണ സാമഗ്രികളോ ഇല്ലാത്തവയാണ് വൈറസ് ഇവയ്ക്ക് സ്വന്തമായി നിലനിൽപ്പില്ല .മറ്റോരു ജീവിയുടെ കോശത്തിൽ കടന്നുകയറി, അതിന്റെ ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്ത് സ്വന്തം ജീനുകളും പ്രത്യുല്പാദനത്തിനും ആവശ്യമായ പ്രോട്ടീനുകളും നിർമ്മിച്ചെടുക്കും.20 മുതൽ 300 നാനോ മീറ്റ‍ർ വരെ‍‍‍‍യാണ് വൈറസുകളുടെ ഏകദേശ വ്യാസം.

ശക്ക്തമായ ഇലക്ടോ‍ൺ മൈക്രോസ്കോപ്പുകൾ ഉപയോകഗിച്ച് മാത്രമേ കാണാൻ കഴിയു വൈറസുകൾ പല തരത്തിലാണ് മറ്റുള്ളവരിലേക്ക് പകരുന്നത് വായു ജലം പോലെ ഉള്ള മാധ്യമങ്ങളിലൂടെയും ഹോസ്റ്റ് ജീവികളുടെ നേരിട്ടുള്ള ഇടപെടലുകളിലൂടെയും വിവിധ വാഹകരിലൂടെയും പകരും .കൊറോണ വൈറസിന് വായുവിലൂടെ 8 മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് യുഎസിലെ മസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനം.സാമുഹിക അകലം ഒരു മീറ്റർ മതിയാകില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത് ചുമയോ തുമ്മലോ വഴി പുറത്തു വരുന്ന കണങ്ങൾ ശക്തമാണ് .ഇത് 8 മീറ്റർ വരെ എത്താം .വൈറസ് 8 മണിക്കൂറുകളോളം വായുവിൽ തുടരുകയും ച്ചെയും. പ്രായമായവർക്കും മറ്റ് ആരോഗ്യപ്രശ്നമുള്ളവർക്കും ഈ വൈറസിൽ നിന്നും വളരെ വേഗത്തിൽ അസുഖം പിടിപെടാം.

ആഷ് ലി സുരേഷ്
8 B എച്ച് എസ് വലിയകുളം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം