ഗവ. എൽ.പി.എസ്. ശങ്കരമുഖം/അക്ഷരവൃക്ഷം/ മാണിക്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
മാണിക്യൻ
ഒരിടത്ത് മാണിക്യൻ ഒരു കുട്ടി ഉണ്ടായിരുന്നു അവൻ മഹാ വി കൃതിയായിരുന്നു. അവനും അമ്മയും മാത്രമുള്ള ഒരു കൊച്ചു കുടുംബമാണ് അവരുടേത്. വീട്ടിൽ മാണിക്യൻ മഹാ കുസൃതി എന്നാണ് അമ്മ പറയുന്നത്. ഒന്നും മാണിക്യൻ അനുസരിക്കില്ല. മാണിക്യ അമ്മ എന്നും വീടും പരിസരവും വൃത്തിയാക്കും. മാണിക്യന് അതിന് ഒന്നും താല്പര്യം ഇല്ലായിരുന്നു. ഒരു ദിവസം മാണിക്യ എൻറെ അമ്മ വീടിനു ചുറ്റുമുള്ള ചിരട്ടയിലെ വെള്ളം കളയുന്നത് അവൻ കണ്ടു. അത് എന്തിനാണെന്ന് ചോദിച്ചപ്പോൾ അവനോട് അമ്മ പറഞ്ഞു., ചിരട്ടയിൽ വെള്ളം എന്നാൽ അതിൽ കൊതുക് മുട്ടയിട്ട് വളരും. കൊതുകിൽ നിന്നും ഒരുപാട് രോഗങ്ങൾ പിടിക്കും. ഇതെല്ലാം കേട്ടപ്പോൾ മാണിക്യം ചിരി വന്നു. അമ്മ പരിസരം വൃത്തിയാക്കി പോയപ്പോൾ അവൻ വീണ്ടും ആ ചിരട്ടയിൽ വെള്ളം ഒഴിച്ചു വെച്ചു. കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാണിക്യ എൻറെ അമ്മയ്ക്ക് പനി പിടിച്ച് വയ്യാതായി. അമ്മ പനിച്ചു വിറച്ചു കിടക്കുന്നത് കണ്ടപ്പോൾ അവന് സങ്കടം വന്നു. ഡോക്ടർ അവനോട് എന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്നു പറഞ്ഞു. അമ്മ കളഞ്ഞ ചിരട്ടയിൽ വീണ്ടും വെള്ളം വച്ച് അത് ഓർത്ത് അവൻ സങ്കടം തോന്നി.

വീട്ടിൽ വന്നതിനുശേഷം മാണിക്യൻ അമ്മയോടൊപ്പം വീടും പരിസരവും വൃത്തിയാക്കാൻ അമ്മയെ സഹായിച്ചു അവൻ കൂട്ടുകാരോടും ഇങ്ങനെ ചെയ്യാൻ പറഞ്ഞു .അങ്ങനെ മാണിക്യൻ ഒരു നല്ല കുട്ടിയായി മാറി.<

ബോധി. എം എൽ
3 ഗവ. എൽ.പി.എസ്. ശങ്കരമുഖം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ