ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ നമ്മെ പഠിപ്പിച്ചത്?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നമ്മെ പഠിപ്പിച്ചത്?

ഇന്ന് മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് 'കോവിഡ് -19' എന്ന വൈറസിന്റെ വ്യാപനം. ചൈനയിലെ വുഹാൻ നഗരത്തിൽ 2019 ഡിസംബർ അവസാനത്തോടെയാ ണിത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. അതിനുശേഷം ഏകദേശം മൂന്നു മാസം കഴിഞ്ഞപ്പോൾ കൊറോണ വൈറസ് രോഗമായ കോവിഡ് -19 ലോകത്തിലാകമാനം പടർന്നു പിടിച്ചു. 62 ദിവസം കൊണ്ട് ഒരുലക്ഷം പേരെ ബാധിച്ച രോഗം അതിവേഗം മഹാമാരിയായി മാറുകയാണ് എന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്‌ ചെയ്തു. ഫെബ്രുവരി- 11നു ലോകാരോഗ്യ സംഘടന ഔദ്യോഗിക പേര് നിർദേശിച്ചു 'covid-19' എന്ന് നാമകരണം ചെയ്തു. കേരളത്തിൽ ഇത് ജനുവരി 30നാണു റിപ്പോർട്ട്‌ ചെയ്തത്. വുഹാനിൽ നിന്നും മടങ്ങിയെത്തിയ ഒരു വിദ്യാർത്ഥിനി ക്കായിരുന്നു രോഗം ബാധിച്ചത്. സംസ്ഥാനത്തു റിപ്പോർട്ട്‌ ചെയ്യപ്പെട്ട കേസുകൾ ഏറെയും വിദേശത്ത് നിന്നും വന്നവർക്കാണ്. പ്രത്യേകിച്ച് യുറോപ്പിൽ നിന്നും ഗൾഫിൽ നിന്നും. പിന്നീട് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഏതാനും കേസുകൾ അവരുമായി സമ്പർക്കം പുലർത്തിയവർക്കാണ്. കേരളത്തിൽ സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാൻ ഉള്ള കർശന നടപടി കളുമായാണ് കേരള സർക്കാരും ആരോഗ്യ വകുപ്പും മുന്നോട്ടു പോകുന്നത്. ഏതു തരത്തിലുള്ള അടിയന്തിര സാഹചര്യം നേരിടാനുള്ള അധിക തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. ഏറ്റവും പ്രധാന കാര്യം ആളുകൾ വ്യക്തി ശുചിത്ത്വം പാലിക്കുക എന്നാണ്. അതാണ് 'Break the chain' സോപ്പും സാനിറ്ററൈസറും ഉപയോഗിച്ച് കൈ കഴുകുകയും ചെയ്താൽ ഇതിന്റെ വ്യാപനം തടയാൻ സാധിക്കും.

3 ബി ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം