സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന അമൃതം

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rosnascv (സംവാദം | സംഭാവനകൾ) (ff)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി എന്ന അമൃതം

ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ ആത്മശാന്തി

കവികൾ ദീർഘ ദർശികൾ ആണ് അതിൻറെ പ്രതിഫലനമാണ് ഈ കാവ്യഭാഗം.ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ് അതിൻ ഇരട്ടി വേഗത്തിൽ മനുഷ്യൻ നാശവും സംഭവിക്കുകതന്നെ ചെയ്യും.നിരവധി സസ്യജന്തു കളുടെ അഭയമായ പരിസ്ഥിതി മനുഷ്യൻ എന്ന സൃഷ്ടിയാൽ തന്നെ അല്പാല്പമായി തീർന്നു കൊണ്ടിരിക്കുന്നു.മനുഷ്യൻറെ അമിതമായ കൈകടത്തലുകൾ പരിസ്ഥിതിക്ക് ഒരു ഭീഷണിയായി മാറുന്നു

.

ആധുനിക മനുഷ്യൻറെ ലോകം ശരവേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്.ലോകം കൂടുതൽ ഉയരങ്ങളിലേക്കും മറ്റും നീങ്ങിക്കൊണ്ടിരിക്കുന്നു.പരിസ്ഥിതിയോട് നിരവധി ക്രൂരതകൾ കാണിച്ചുകൊണ്ട് അംബരചുംബികളായ കോൺക്രീറ്റ് സൗദങ്ങളിൽ മനുഷ്യൻ സംതൃപ്തി കണ്ടാൽ ശ്രമിക്കുകയാണ്.വെറുമൊരു മൃഗമായി അവൻ അധപതിച്ചു കൊണ്ടിരിക്കുന്നു .മനുഷ്യത്വം നഷ്ടമായിക്കൊണ്ടിരിക്കുന്നു.പരിസ്ഥിതിയെ മാലിന്യങ്ങൾ നിക്ഷേപ ശാലയും എണ്ണയും കല്ലും കുഴിച്ചെടുക്കാൻ ഉള്ള ഖനന കേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു

.

കാൽ ചിലമ്പൊലികൾ കിലുക്കി ഒഴുകുന്ന പുഴകളും തലയാട്ടി പച്ചപ്പ് വിരിക്കുന്ന വൃക്ഷലതാദികളും ഹരിതമോഹനം ആയ കരകളും എല്ലാം ഇനി വെറും സ്വപ്നമായി മാത്രമായി മാറുന്നു.മനുഷ്യൻ തൻറെ ധനത്തോടുള്ള അത്യാസക്തി മൂലം പരിസ്ഥിതിയെ ഈവിധ കോലാഹലങ്ങൾ കാണിച്ച് നശിപ്പിക്കുമ്പോൾ പ്രാണ സ്വാതന്ത്ര്യം സസ്യങ്ങൾക്കും ജന്തുക്കൾക്കും അവകാശപ്പെട്ടതാണെന്ന സത്യം അവൻ വിസ്മരിക്കുന്നു.അന്തരീക്ഷ മലിനീകരണവും പരിസ്ഥിതി മലിനീകരണവും മാനവകുലത്തിന് ഒരു ഹരമായി മാറിയിരിക്കുന്നു.ഇതിൻറെ പാർശ്വഫലങ്ങൾ ആയി നിരവധി രോഗപീഡകൾ ഉണ്ടാവുകയും ആ വ്യവസ്ഥ തകരാറിലാവുകയും ചെയ്യുന്നു.ഭൂമി നശിക്കുന്നതോടെ അതിൻറെ സൃഷ്ടികളും സംഹാര ത്തിൻറെ വക്കിലേക്ക് എത്തിച്ചേരും.

ഒരു സുനാമി യോ വെള്ളപ്പൊക്കമോ വരുമ്പോൾ പാരിസ്ഥിതിക ബോധത്താൽ നാം അലമുറയിട്ടു കാര്യമില്ല.അതിലുപരി നാം ആർജിക്കേണ്ട ഒന്നുമാത്രം ആണ് സുസ്ഥിരമായ പാരിസ്ഥിതിക ബോധം .ഒരു മരം നശിപ്പിക്കുമ്പോൾ 10 പുതിയ തൈകൾ നടാനുള്ള ബോധം.ഇത് ഒരു ഉദാഹരണം മാത്രം.ഇവിടം കൊണ്ടും തീരുന്നില്ല പരിസ്ഥിതിയോടുള്ള നമ്മുടെ കടപ്പാടുകൾ.

സ്വന്തം മാതാവിൻറെനെഞ്ച് വെട്ടി പിളർക്കുന്ന രക്തരക്ഷസ് സുകൾ ആകരുത് നമ്മൾ.നമ്മളെ എല്ലാ അനുഗ്രഹങ്ങളും നൽകി പരിപാലിക്കുന്ന പരിസ്ഥിതിയെ തിരിച്ചു സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രാണവായു പോലെ തന്നെ വിലയേറിയതാണ്.ഈ പരിസ്ഥിതി സമസ്ത ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്. ഉറുമ്പിനും ആനയ്ക്കും ഇവിടെ തുല്യ അവകാശമാണ്.

പരിസ്ഥിതിയെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യണം.പരിസ്ഥിതിയോടുള്ള സ്നേഹവും വിനയവും നാം തിരികെ വീണ്ടെടുക്കേണ്ടതുണ്ട്.ഈ ലോകത്ത് പ്രകൃതി സംരക്ഷണത്തിനായി പലതും വേണ്ടെന്നു വെച്ച് നിരവധി മഹാപ്രതിഭകൾ ഉണ്ട്.പരിസ്ഥിതി എന്നേക്കും എന്ന സങ്കൽപത്തെ തോടെ പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യണം.പരിസ്ഥിതി ഒരു അമൃതാണ് അതിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നമുക്ക് ജീവിക്കാം.പരിസ്ഥിതിയും പരിസ്ഥിതി വിഭവങ്ങളും നാം സംരക്ഷിക്കേണ്ടതുണ്ട്. അത് നമ്മുടെ കർത്തവ്യമാണ്

.

നന്ദ എം
9 C എസ് എച്ച് എസ് എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം