സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/സന്മനസ്സിനുള്ള പ്രതിഫലം

Schoolwiki സംരംഭത്തിൽ നിന്ന്
01:16, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സന്മനസ്സിനുള്ള പ്രതിഫലം

അങ്ങ് ദൂരെ ദൂരെ ഒരു ഗ്രാമത്തിൽ ഒരു അമ്മയും രണ്ട് പെൺമക്കളും താമസിച്ചിരുന്നു. മൂത്ത മകൾ അമ്മു, ഇളയവൾ മീനു. അവർക്ക് ധാരാളം സമ്പത്ത് ഉണ്ടായിരുന്നതിനാൽ ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. മൂത്ത മകൾ അമ്മു വളരെ അഹങ്കാരിയായിരുന്നു, അമ്മ എത്ര ഉപദേശിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. എന്നാൽ ഇളയവൾ ആകട്ടെ സൽസ്വഭാവി ആയിരുന്നു. ഒരു ദിവസം വൈകുന്നേരം ഒരു വൃദ്ധൻ ആ വീട്ടിലെത്തി. നല്ല മഴയുണ്ടായിരുന്നതിനാൽ ആ പാവം തണുത്ത് വിറച്ചാണ് വന്നത്. വൃദ്ധനെ കണ്ടതും അമ്മു പറഞ്ഞു: "ഇവിടെ നിന്നും ഇറങ്ങി പോയ്ക്കോ ഇവിടെ ഒന്നുമില്ല" ഈ ബഹളം കേട്ട് കൊണ്ടാണ് മീനു ഉമ്മറത്തേക്ക് വന്നത്. വൃദ്ധനെ കണ്ടതും അവൾക്ക് അലിവു തോന്നി. അവൾ വേഗം അയാൾക്ക് ആഹാരം കൊടുത്തു . നേരം ഇരുട്ടി തുടങ്ങി. മഴ കോരിച്ചൊരിയുകയാണ്. വൃദ്ധൻ അവളോട് ചോദിച്ചു "ഇന്ന് രാത്രി ഞാൻ ഇവിടെ കിടന്നോട്ടെ ?" അവൾ ഉടൻ അമ്മയോട് അനുവാദം വാങ്ങി തിരിച്ചെത്തി വൃദ്ധനോട് പറഞ്ഞു : "അമ്മ സമ്മതിച്ചു, കിടന്നു കൊള്ളൂ" പിറ്റേന്നു പുലർച്ചെ ഉമ്മറത്തെ ശബ്ദം കേട്ടുകൊണ്ടാണ് മീനു ഉണർന്നത്. "ശ്ശെ, എന്തൊരു നാറ്റമാണ് ഈ കിഴവൻറ പുതപ്പിന്, ഇവിടെ നിന്നും എടുത്തു മാറ്റ്" മീനു വൃദ്ധൻ കിടന്ന ഭാഗത്തേക്ക് പോയി നോക്കി. അവിടെ കീറി പഴകിയ ഒരു പുതപ്പ് കിടക്കുന്നുണ്ടായിരുന്നു.മീനു പറഞ്ഞു: "ഇനിയുള്ള രാത്രികൾ എങ്ങനെയാണ് ആ അപ്പൂപ്പൻ കഴിച്ചുകൂട്ടുക" എന്തായാലും ഈ പുതപ്പ് അന്വേഷിച്ച് അപ്പൂപ്പൻ തിരിച്ചുവരുമ്പോൾ ഒരു നല്ല പുതപ്പു തന്നെ കൊടുക്കണം. അവൾ അങ്ങനെ പറഞ്ഞുകൊണ്ട് പുതപ്പെടുത്തു കുടഞ്ഞു. അത്ഭുതം !ഒരു സ്വർണ്ണനാണയം താഴെവീണു. അതുകണ്ടു ഓടി അടുത്തു വന്ന ചേച്ചിയോട് മീനു കാര്യം പറഞ്ഞു. "ഇത് എനിക്ക് വേണം" അമ്മു പറഞ്ഞു. "അയ്യോ അത് പാവം അപ്പൂപ്പൻറെ തല്ലേ?" മീനു പറഞ്ഞു. "ആരെങ്കിലും കയ്യിൽ കിട്ടിയ സ്വർണ്ണനാണയം ഉപേക്ഷിക്കുമോ?" "അപ്പൂപ്പൻ വരുമ്പോൾ നല്ലൊരു പുതപ്പു കൊടുക്കാം" എന്നു പറഞ്ഞ് പുതപ്പ് ഒന്നു കൂടി കുടഞ്ഞു.അപ്പോഴതാ വീണ്ടും സ്വർണ്ണനാണയം വീഴുന്നു. അപ്പോൾ അമ്മുവിന് മനസ്സിലായി ആ പുതപ്പിന് എന്തോ മാന്ത്രികശക്തി ഉണ്ട് എന്ന്. അവൾ അറച്ചറച്ച് ആ പുതപ്പ് കയ്യിലെടുത്തു കുടഞ്ഞു. കഷ്ടം! സ്വർണ്ണനാണയം പുറത്തുവന്നില്ല. അറപ്പൊന്നുമില്ലാതെ മീനു പുതപ്പ് കയ്യിലെടുത്തു കുടഞ്ഞു. അപ്പോൾ വീണ്ടും സ്വർണ്ണനാണയം താഴെ വീണു . പെട്ടെന്ന് അവിടെ ഒരു അശരീരി കേട്ടു: "കുട്ടികളെ, നല്ല മനസ്സുള്ളവർ ഈ പുതപ്പെടുത്തു കുടഞ്ഞാൽ സ്വർണ്ണനാണയം കിട്ടും. ഞാൻ നിങ്ങളെ എപ്പോഴും നോക്കുന്നുണ്ട്". നല്ല സ്വഭാവം ഉള്ള കുട്ടികളായി ജീവിക്കാൻ ശ്രമിക്കുക. എന്നാൽ ഭാഗ്യം നിങ്ങളെയും തേടി ഒരു നാൾ എത്തും

സുമയ്യ എസ്
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ